കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണിലൂടെ ഇനി പാസ്‌പോര്‍ട്ടും

Google Oneindia Malayalam News

Passport
ഹൈദരാബാദ്: താമസിയാതെ സ്മാര്‍ട്ട് ഫോണിലൂടെ പാസ്‌പോര്‍ട്ടിനും അപേക്ഷിക്കാന്‍ സാധിക്കും. ഇതിനായി എം പാസ്‌പോര്‍ട്ട് സേവ എന്ന പേരിലുള്ള അപ്ലിക്കേഷനില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സൗകര്യം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്തും. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും- ചീഫ് പാസ്‌പോര്‍ട്ട് ഓഫിസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി അറിയിച്ചു.

എംപാസ്‌പോര്‍ട്ട് സേവ എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിദേശകാര്യമന്ത്രാലയം അപ്ലിക്കേഷന്‍ ഡിസൈന്‍ ചെയ്തത്. www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഈ ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും.

തുടക്കത്തില്‍ പാസ്‌പോര്‍ട്ട് അപേക്ഷ ട്രാക്ക് ചെയ്യുന്നതിനും പൊതുവിവരങ്ങള്‍ ലഭിക്കുന്നതിനുമാണ് ഈ അപ്ലിക്കേഷന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. സെക്കന്തരാബാദ് പാസ് പോര്‍ട്ട് ഓഫിസില്‍ സിസിടിവി കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജോയിന്റ് സെക്രട്ടറി.

ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 37 ലക്ഷം പാസ്‌പോര്‍ട്ടുകളാണ് വിതരണം ചെയ്തത്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലൂടെ 75 ലക്ഷം പാസ്‌പോര്‍ട്ടുകളും വിദേശ ഓഫിസുകളിലൂടെ 11-12 ലക്ഷം പാസ്‌പോര്‍ട്ടുകളും വിതരണം ചെയ്യാനാണ് പദ്ധതി. പാസ്‌പോര്‍ട്ട് സേവ പ്രൊജക്ടിന് ഇ- ഇന്ത്യ പബ്ലിക് ചോയ്‌സ് അവാര്‍ഡ് ലഭിച്ചിരുന്നു.

English summary
Applicants will soon be able to apply for passports through their smart phones, a senior official said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X