കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിംപിക്സ്; ചൈനയില്‍ കുട്ടികള്‍ക്ക് ക്രൂരപരിശീലനം

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിങ്: ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേട്ടം കൈവരിയ്ക്കുന്നതിനായി ചൈനയില്‍ അഞ്ച് വയസ്സുമുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് അതിക്രൂരമായി പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ചൈനയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെങ്കിലും നാന്നിംഗിലെ 'നാന്നിംഗ് ജിംനേഷ്യത്തില്‍' നിന്നും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിപ്പിയ്ക്കുന്നവയാണ്. കളിമണ്ണില്‍ നിന്നും കരകൗശല വസ്തുക്കള്‍ ഉത്പാദിപ്പിയ്ക്കുന്ന ലാഘവത്തോടെയാണ് കുട്ടികളെ ഉപദ്രവിയ്ക്കുന്നതതും ഓരോ കായിക ഇനങ്ങള്‍ക്ക് വേണ്ടി പരിശീലിപ്പിയ്ക്കുന്നതും. ചെറുപ്പത്തിലേ ലഭിയ്ക്കുന്ന ഇത്തരം കഠിന പരിശീലനങ്ങളാണ് പീന്നീട് പലരെയും വിജയത്തിലെത്തിയ്ക്കുന്നത്. ഇതിനെതിരെ അധികൃതരും പ്രതികരിയ്ക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

China, Olympics, Training, Picture

കടുത്ത ശാരീരിക പീഡനങ്ങള്‍ക്കാണ് കുട്ടികള്‍ വിധേയരാകുന്നത്. ഇത്തരം പരിശീലനകേന്ദ്രങ്ങളില്‍ അവരെ എത്തിയ്ക്കുന്നതാകട്ടെ സ്വന്തം മാതാപിതാക്കളും. തങ്ങളുടെ മക്കള്‍ ഒളിംപിക്‌സില്‍ നേട്ടം കൈവരിയ്ക്കുന്നതിന് വേണ്ടിയുള്ള രക്ഷകര്‍ത്താക്കളുടെ ആഗ്രഹമാണ് പിഞ്ച് കുട്ടികളെ ഇത്തരത്തിലുള്ള ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നതിലേക്ക് നയിക്കുന്നത്. മെഡല്‍ വേട്ടമാത്രമാണ് അധികൃതരും ലക്ഷ്യമിടുന്നത്.

ഒളിംപിക്‌സ് മെഡലില്‍ മുത്തമിടുന്ന ഓാരോ ചൈനക്കാരനും പറയാനുണ്ടാകും ഒരിയ്ക്കല്‍ കായിക പരിശീലനത്തിനല്‍ നേരിട്ട പീഡനങ്ങളുടെ കഥ. പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവയിലും മെച്ചപ്പെട്ട പരിശീലനങ്ങള്‍ നല്‍കാറുണ്ടെങ്കിലലും ഇത്തരത്തില്‍ ക്രൂരമായ പരിശീലന മുറകള്‍ അഭ്യസിപ്പിയ്ക്കാറില്ല.

English summary
Nanning Gymnasium in Nanning, China, is one of many ruthless training camps across the country to which parents send their children to become champions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X