മുംബൈ: ഷോപ്പിംഗ് നടത്തുന്നതിന് ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാത്തതിന് യുവതി രണ്ട് പെണ്‍മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. മുംബൈ സായി ബാബ നഗറില്‍ ആഗസ്റ്റ് മൂന്നിനാണ് സംഭവം. സബീന ബാനോ ആസിഫ് അലി (32) ആണ് ആത്മഹത്യ ചെയ്തത്. ഇവര്‍ രണ്ട് മാസം പ്രായമുള്ള മകളെയും മൂന്നര വയസ്സുള്ള മകളെയും വെള്ളം നിറച്ച വീപ്പയില്‍ മുക്കി കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ഷോപ്പിംഗ് നടത്താന്‍ ഇവര്‍ ആവശ്യപ്പെട്ട 10,000 രൂപയില്‍ 5,000 രൂപ മാത്രമാണ് ഭര്‍ത്താവ് ആസിഫ് അലി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തത്.
ചെരുപ്പ് കട നടത്തുന്ന ആസിഫ് വെള്ളിയാഴ്ച രാത്രിയാണ് 5,000 രൂപ സബീനയ്ക്ക് നല്‍കുന്നത്. ബാക്കിയുള്ള പണം ശനിയാഴ്ച വൈകിട്ട് നല്‍കാമെന്ന് യുവതിയോട് പറഞ്ഞിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും പണവുമായി ആസിഫ് എത്താതിരുന്നതോടെ ദേഷ്യം വന്ന സബീന മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
സബീന ഫാനില്‍ തൂങ്ങിമരിച്ച് നില്‍ക്കുന്നത് അവരുടെ അഞ്ച് വയസ്സുള്ള മകനാണ് കണ്ടത്. കുട്ടി അയല്‍ വീടുകളില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആളുകളെത്തി. രാത്രി ഏഴ് മണിയോടെയായിരുന്ന സംഭവം. പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരിയാണ് സബീനയെന്ന് ആസിഫ് പറഞ്ഞു.
A 32-year-old woman from Mumbai reportedly drowned her daughters, aged two months and three-and-a-half-years in a drum, and committed suicide by hanging herself on Saturday, after her husband failed to give her the money he had promised to give her for shopping.