മുസ്ലീംപെണ്‍കുട്ടിയ്ക്ക് പാസ്പോര്‍ട്ട് നിഷേധിച്ചു
ശ്രീനഗര്‍: യുഎസ് എ യുടെ യൂത്ത് എക്‌സേചഞ്ച് സ്റ്റഡി പ്രോഗ്രാമിന്റെ കീഴില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച കാശ്മീരി പെണ്‍കുട്ടിയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. സുഫൈറ നസീര്‍ (15) എന്ന പെണ്‍കുട്ടിയ്ക്കാണ് സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ തയ്യാറാകാത്തത്. കുട്ടിയുടെ അമ്മാവന്‍റെ തീവ്രവാദി ബന്ധമാണ് പെണ്‍കുട്ടിയ്ക്ക് വിസ അനുവദിയ്ക്കാത്തതിന് കാരണമായി പറയുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചെങ്കിലും അത് കരസ്ഥമാക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഈ കൊച്ചു മിടുക്കി.
അമ്മാവന്‍ തീവ്രവാദിയാണെന്ന് കരുതി തങ്ങളോടെന്തിനാണ് സര്‍ക്കാര്‍ ഇത്തരം നിലപാട് സ്വീകരിയ്ക്കുന്നതെന്ന് സുഫൈറയുവടെ കുടുംബം ചോദിയ്്ക്കുന്നു. അമ്മാവന്‍ തെറ്റു ചെയതതിന് എന്നെ എന്തിനാണ് ശിക്ഷിയ്ക്കുന്നതെന്നാണ് സുഫൈറ പറയുന്നത്. ജമ്മുകാശ്മീരിലെ വിഘടനവാദിയായ യാസിന്‍ മാലിക്കും , മിര്‍വായിസിനുമൊക്കെ വിദേശയാത്ര നടത്തുന്നത് എങ്ങനെയാണെന്നും ഇതൊന്നും സര്‍ക്കാര്‍ കാണുന്നില്ലേയെന്നും പെണ്‍കുട്ടിയുടെ കുടുംബം ചോദിയ്ക്കുന്നു. എന്തിനാണ് സുഫൈറയോട് മാത്രം ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിയ്ക്കുന്നതെന്തിനെന്നും തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
സ്‌കോളര്‍ഷിപ്പ് കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നെന്നും ഇപ്പോള്‍ നിരാശയാണ് തോന്നുന്നതെന്നും ഉറപ്പായും എനിയ്ക്ക് യുഎസിലേക്ക് പോകണമെന്നും സുഫൈറ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ പാസ്‌പോര്‍ട്ട് അനുവദിയ്ക്കുകയുള്ളൂ എന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ഇടപെടുമെന്ന് മുഖ്യമ്‌നത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications