കാറില്‍ പ്രസവം;ഭര്‍ത്താവിന്റെ നിയന്ത്രണംവിട്ടു
ഗാവ്‌ലെ(സ്വീഡന്‍): പ്രസവവേദന തുടങ്ങിയ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി കാറില്‍വച്ച് തന്നെ പ്രസവവും നടന്നു. ഇത് കണ്ട് ഭയന്ന ഭര്‍ത്താവിന്റെ നിയന്ത്രണം വിട്ടു. ഫലമോ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.
മോക്ലെസ് റഹീമ എന്ന സ്വീഡന്‍ കാരനാണ് ഭാര്യയുടെ പ്രസവം കണ്ട് അമ്പരന്ന് പോയത്. 2013 ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഭാര്യ സമാഷര്‍ മെസ്ബാന് പ്രസവ വേദന തുടങ്ങിയിരുന്നു .ഗാവ്‌ലെയിലെ സ്ത്രീകളുടെ ആശുപത്രിയിലേക്ക് സ്വന്തം കാറില്‍ കൊണ്ടുപോകുകയായിരുന്നു റഹീമ. പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.
കുട്ടി പുറത്തേക്ക് വരുന്നുണ്ടെന്ന് ഭാര്യ വിളിച്ചു പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ റഹീമ ആകെ പേടിച്ചിരുന്നു. പിന്നെ തിരിഞ്ഞ് നോക്കിയപ്പോള്‍ ഭാര്യ കുട്ടിയെ പ്രസവിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ റഹീമയുടെ ശ്രദ്ധ തെറ്റി, വണ്ടിയുടെ നിയന്ത്രണവും പോയി. നാല് തവണ തലകുത്തി മറിഞ്ഞിട്ടാണ് കാര്‍ നിന്നത്.
കാറില്‍ അച്ഛനും അമ്മക്കും ഒപ്പം ആദ്യത്തെ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. റോഡിലൂടെ തകിടം മറിഞ്ഞോടിക്കൊണ്ടിരുന്ന വണ്ട് നിന്നപ്പോള്‍ റഹീമ കണ്ടത് ഭാര്യം രണ്ട് കുട്ടികളും വണ്ടിക്കുള്ളില്‍ തന്റെ അടുത്ത് കിടക്കുന്നതാണ്. പിന്നീട് നോക്കിയപ്പോഴാണ് നവജാത ശിശുവിനെ പിന്‍സിറ്റിനടിയില്‍ കണ്ട്. ഉടനെ തന്നെ കുട്ടിയെ പുറത്തെടുത്തു, പെണ്‍കുട്ടിയായിരുന്നു.
അപ്പോഴേക്കും നാട്ടുകാര്‍ വിവരമറിയിച്ച് ആംബുലന്‍സ് സ്ഥലത്തെത്തിയിരുന്നു. ഉടന്‍ തന്നെ എല്ലാവരേയും ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications