ഗര്‍ഭിണിയെ 4പേര്‍ കൂട്ടബലാത്സംഗം ചെയ്തു

പുലര്‍ച്ചെ മൂന്ന് മണിയോടെ ദമ്പതികള്‍ ഗോണ്ടിയ സിറ്റി പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. വളരെ പെട്ടന്ന് തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാധേലാല്‍ സൂര്യവന്‍ഷി (21), ചന്ദ്രികാപുരേ(25), അവിനാഷ് രവി ഫുന്‍ഡെ(23) നിതിന്‍ രമേഷ് ഖാദ്‌സേ(23) എന്നിവരാണ് പിടിയിലായത്. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും ആഗസ്റ്റ് 13 വരെ റിമാന്‍ഡ് ചെയ്തു.പൊലീസിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വളരെ പെട്ടന്ന് പ്രതികളെ പിടിയ്ക്കാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിയ്ക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിവാകുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പിടിയിലാകുന്നവരെ കര്‍ശനമായ ശിക്ഷാവിധികള്‍ നടപ്പിലാക്കാന്‍ പലപ്പോഴും സര്‍ക്കാരിന് വീഴ്ച പറ്റുന്നു. ദില്ലിയിലെ കൂട്ടബലാത്സംഗംവും അതുയര്‍ത്തിയ പ്രതിഷേധങ്ങളും കെട്ടടങ്ങിയോടെ സ്ത്രീ സുരക്ഷ വീണ്ടും വാക്കുകളില്‍ മാത്രമായി.












Click it and Unblock the Notifications