കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആണവ അന്തര്‍വാഹിനി അവസാന ഘട്ടത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ആദ്യത്തെ തനത് ആണവ അന്തര്‍ വാഹിനിയായ ഐഎഎന്‍എസ് അരിഹന്തിലെ ആണവ റിയാക്ടറര്‍ പ്രവര്‍ത്തനക്ഷമമായി. സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ വന്‍ കുതിപ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

കരയില്‍ നിന്നും ആകാശത്ത് നിന്നും സമുദ്രത്തില്‍ നിന്നും ആണവ പോര്‍മുനയുള്ള മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന ലോക ശക്തിയാകാന്‍ പോവുകയാണ് ഇന്ത്യ. കരയില്‍ നിന്നും ആകാശത്ത് നിന്നും ആണവ മിസ്സൈലുകള്‍ വിക്ഷേപിക്കാന്‍ ഇന്ത്യക്ക് ഇപ്പോള്‍ തന്നെ ശേഷിയുണ്ട്. ഇനി ഐഎന്‍എസ് അരിഹന്ത് കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ മേഖലിയലെ ശക്തരാകും ഇന്ത്യ.

INS Arihant

2013 ആഗസ്റ്റ് 9ന് അര്‍ദ്ധരാത്രിയോടെയാണ് അന്തര്‍വാഹിനിയിലെ ആണവ റിയാക്ടര്‍ ആക്ടിവേറ്റ് ചെയ്തതെന്ന് നാവിക സേനാ വൃത്തങ്ങള്‍ അറിയിച്ചു. വിശാഖപട്ടണത്തെ കപ്പല്‍നിര്‍മാണ ശാലയിലണ് അന്തര്‍വാഹിനി ഉള്ളത്.

ആണവ റിയാക്ടര്‍ ആക്ടിവേറ്റ് ചെയ്തതോടെ അടുത്ത നടപടികളിലേക്ക് നാവികസേന ഉടന്‍ തന്നെ കടന്നേക്കും. ഇനി കടലില്‍ കരുത്ത് തെളിയിക്കുന്ന പരീക്ഷണങ്ങളും പരിശീലനങ്ങളും ആണ് നടക്കുക. 750 കിലോമീറ്റര്‍ പരിധിയില്‍ വരെ എത്തുന്ന കെ-15 ബാലിസ്റ്റിക് മിസ്സൈലുകള്‍ അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കും. കടലിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ ഏതാണ്ട് ഒന്നര വര്‍ഷമെടുക്കും. ഇത് പൂര്‍ത്തിയാകുന്നതോടെ ഐഎന്‍എസ് അരിഹന്ത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.

ഇന്ത്യയുടെ തനത് സാങ്കേതിക വിദ്യ വികസനത്തിലെ വലിയ കുതിച്ചുചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ഐഎന്‍എസ് അരിഹന്തിന് പിറകില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരേയും പ്രതിരോധ വകുപ്പിലെ വിദഗ്ധരേയും പ്രധാനമന്ത്രി അനുമോദിച്ചു.

English summary
The miniature reactor on board India's first indigenous nuclear submarine INS Arihant has gone "critical", which marks a big stride towards making the country's long-awaited "nuclear weapons triad," an operational reality.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X