7വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചു

കോറ്റ്വാലി പൊലീസ് സ്റ്റേഷന് സമീപം ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തിയ പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലാണ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്.
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം സ്ഥിരീകരിയ്ക്കുന്നത്. അബോധാവസ്ഥയിനലായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ ആദ്യം പൊലീസിന് കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുവടെ മൊഴി രേഖപ്പെടുത്തി.
താന്‍ ടോയ്‌ലറ്റിലേക്ക് പോകുന്ന സമയം ഒരാള്‍ തന്നെ പിന്തുടര്‍ന്ന് വന്നെന്നും പിന്നീട് അയാള്‍ തന്നെ ബാലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പത്ത് രൂപ നല്‍കി ബിലാസപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ പ്രതി ഇറക്കി വിടുകയായിരുന്നു.എന്നാല്‍ പ്രതിയെ സംബന്ധിയ്ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. കേസിന്റെ അന്വേഷണം റെയില്‍വേ പൊലീസിന് കൈമാറി. പെണ്‍കുട്ടി ഒറ്റയ്ക്കാണോ ട്രെയിനില്‍ യാത്ര ചെയ്തത് അതോ ബന്ധുക്കള്‍ ഒപ്പം ഉണ്ടായിരുന്നോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞാല്‍ മാത്രമേ പെണ്‍കുട്ടിയുടെ മൊഴി വ്യക്തമായി രേഖപ്പെടുത്താന്‍ കഴിയൂ.












Click it and Unblock the Notifications