Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗൃഹലക്ഷ്മി'എഡിറ്റര്‍ ഭിക്ഷയെടുത്ത് ജീവിയ്ക്കുന്നു

Sunita Naik
മുംബൈ: മുംബൈയില്‍ സ്വന്തമായി രണ്ട് ഫ്ളാറ്റുകളും ആഢംബരകാറുകളും ഉണ്ടായിരുന്ന ലക്ഷാധിപതിയായ ഗൃഹലക്ഷ്മിയുടെ എഡിറ്റര്‍ ഇപ്പോള്‍ ജീവിയ്ക്കുന്നത് തെരുവില്‍. നിത്യവൃത്തിയാക്കായി ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണ് സുനിത നായ്ക് എന്ന ഹിന്ദി ഗൃഹലക്ഷ്മി മാഗസിന്റെ എഡിറ്റര്‍. സന്പന്നതയില്‍ നിന്ന് വളരെ പെട്ടന്നാണ് ഇവര്‍ ദരിദ്രജീവിതത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.

2007 ല്‍ ആണ് ഗൃഹലക്ഷ്മിയില്‍ നിന്ന് സുനിത വിരമിയ്ക്കുന്നത്. അഞ്ച് ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്തിരുന്നു ഇവര്‍. ജോലിയില്‍ നിന്ന് വിരമിയ്ക്കുന്ന സമയത്തും ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഉണ്ടായിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടയുള്ളവ കൈകാര്യം ചെയ്തിരുന്നത് ഇവരുടെ സഹായി ആയിരുന്നു.ജോലിയില്‍ നിന്ന് വിരമിച്ചതോടെ സുനിതയുടെ കഷ്ടകാലം ആരംഭിച്ചു. വിലകൂടിയ ഭക്ഷണം മാത്രം കഴിച്ചിരുന്ന ഇവര്‍ പിന്നീട് തെരുവിലെ ഭക്ഷണത്തിന്റെ രുചി അറിയാന്‍ തുടങ്ങി. ജീവിതത്തില്‍ ഒരിയ്ക്കലും ഇങ്ങനെയൊന്നും സംഭവിയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് സുനിത പറയുന്നു.

വൃക്കരോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ഇവര്‍ ചികിത്സയ്ക്കായി പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. ക്രമേണ ഇവരുടെ സഹായി കൈകാര്യം ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളിലെ ബാലന്‍സ് കുറയാന്‍ തുടങ്ങി. അക്കൗണ്ടില്‍ പണമില്ലാതായത് എങ്ങനെയെന്നതിനപ്പറ്റി സുനിതയ്ക്ക് വ്യക്തമായി ഒന്നും അറിയില്ല. എന്തെങ്കിലും അറിയാമെന്നുള്ളത് സഹായിയ്ക്ക് മാത്രമാണ്. അവരുടെ ഫോണ്‍നന്പരോ മറ്റ് വിവരങ്ങളോ സുനിതയ്ക്ക് അറിയില്ല.

ചികിത്സയ്ക്കുള്ള പണത്തിനായി സ്വത്തുക്കള്‍ വിറ്റഴിച്ചതോടെ സുനിതയുടെ ജീവിതം തെരുവിലായി. ഇപ്പോള്‍ ഒരു ഗുരുദ്വാരയില്‍ അഭയം തേടിയിരിയ്ക്കുകയാണ് ഈ സ്ത്രീ. എന്നാല്‍ ഇവിടെ ആശ്രിതയായി കഴിയാന്‍ സുനിതയ്ക്ക് താത്പര്യമില്ല. ആരോഗ്യം അനുവദിയ്ക്കുന്നിടത്തോളം കാലം പണിചെയ്ത് ജീവിയ്ക്കുമെന്നാണ് സുനിത പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+