മൃതദേഹം അഞ്ച് മാസം വീട്ടില്‍ കിടന്നഴുകി

ഷീലയുടെ സഹോദരന്‍ ശങ്കര്‍ റെഡ്ഡി വീട്ടിലെത്തിയപ്പോഴാണ് ദ്രവിച്ച് തുടങ്ങിയ മൃതദേഹം കണ്ടത്. നാലോ അഞ്ചോ മാസം മുമ്പായിരിക്കും ഇവര്‍ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഇന്ദിര നഗര്‍ കോളനിയിലെ വീട്ടില്‍ ഷീല റെഡ്ഡി തനിച്ചായിരുന്നു താമസം. അടുത്ത കാലത്തൊന്നും ഇവരെ തേടി ബന്ധുക്കളാരും ഇവിടെ വന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഈ കാരണം കൊണ്ട് തന്നെ ഷീല മാനസികമായി അസ്വസ്ഥയായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. മുറുമുറുത്ത് കൊണ്ട് വീടിന് ചുറ്റും നടക്കാറുണ്ടായിരുന്നുവെന്നും അയല്‍വാസികളോട് അനാവശ്യമായി ഇവ്ര ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും പറയുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ ഒന്നും കണ്ടെത്തിയില്ല. പട്ടിണി കിടന്നായിരിക്കും ഇവര്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്.
കര്‍ണാടക ഡിജിപി എംഡി സിങിന്റെ വീടിന്റഎ നേരെ എതിര്‍വശത്താണ് ഷീല റെഡ്ഡിയുടെ വീട്. സഹോദരന്‍ ശങ്കര്‍ റെഡ്ഡി ആറ് മാസത്തിന് ശേഷമാണ് സഹോദരിയെ തേടിയെത്തിയത്. പല ബന്ധുക്കളേയും ഷീല വീട്ടിനകത്തേക്ക് കടത്താറില്ലെന്നും, ഭക്ഷണവുമായി വരുന്നവരെ വിലക്കിയിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.












Click it and Unblock the Notifications