ബാധയൊഴിക്കാന്‍ ആശ്രാമിന്റെ ചികിത്സ പീഡനം?
ദില്ലി: ആള്‍ദൈവും അശ്രാം ബാപുവിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴിയിലെ വിശദാംശങ്ങള്‍ ഇംഗ്ലീഷ് ചാനലുകള്‍ പുറത്തു വിട്ടു. ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടിയെ പിശാചു ബാധയുണ്ടെന്ന് പറഞ്ഞ് ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് പീഡന ശ്രമം നടന്നതെന്ന് കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
ലൈംഗിക പീഡന ശ്രമം പുറത്തു പറഞ്ഞാല്‍ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ആശ്രാം ബാപ്പു കുട്ടിയെ ഭിഷണിപ്പെടുത്തിയതായിരുന്നത്രെ. രാജ്യത്തുടനീളം ആശ്രമങ്ങളുള്ള ബാപ്പുവിന്റെ ജോധ്പൂരിലെ ആശ്രമത്തില്‍ വച്ച് ആഗസ്ത് 15നാണ് പെണ്‍കുട്ടിക്കു നേരെ പീഡനശ്രമമുണ്ടായത്. ബാധ കേറി ചികിത്സയ്‌ക്കെത്തിയ കുട്ടിയെ മാതാപിതാക്കളെ ആശ്രമകവാടത്തില്‍ നിര്‍ത്തി അകത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

അകത്ത് കൂട്ടികൊണ്ടു പോയി ബലംപ്രയോഗിച്ച് പീഡിപ്പിക്കന്‍ ശ്രമം നടന്നു. ഒച്ച വയ്ക്കരുതെന്ന് ഭീഷണിപ്പെടുത്തിയെങ്കലും വഴങ്ങിയില്ലെന്നും ശക്തമായി ചെറുത്തു നിന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. കുതറിയോടിയ കുട്ടി മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് പീഡനശ്രമം പുറത്തായത്.
അതേ സമയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ബാപ്പുവിനെതിരെ ജോധ്പൂര്‍ പൊലീസ് സമന്‍സയച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് സമന്‍സയച്ചത്. സമന്‍സിനോട് പ്രതികരിച്ചില്ലെങ്കില്‍ ഈ മാസം 31ന് ബാപ്പുവിനെ അറസ്റ്റ് ചെയ്യും.












Click it and Unblock the Notifications