കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്ക്; ഫോട്ടോ അപ്ലോഡിന് പുതുവഴി?

  • By Meera Balan
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന പുത്തന്‍ ആശയങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ് ബുക്ക് ഓരോ തവണയും പരീക്ഷിയ്ക്കുന്നത്. ഫോട്ടോ ആല്‍ബം ഷെയര്‍ ചെയ്യുന്നതിലാണ് ഇത്തവണ ഫേസ് ബുക്ക് പരീക്ഷണം നടത്തുന്നത്. ഷെയേര്‍ഡ് ആല്‍ബങ്ങള്‍ ഉണ്ടാക്കാനൊരുങ്ങുകയാണ് ഫേസ് ബുക്ക്. ഇതിനായി സഹകകരിയ്ക്കണമെന്ന് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook

ഫേസ് ബുക്കില്‍ ഫ്രണ്ട്‌സ് ഗ്രൂപ്പും മറ്റും ഉണ്ടാക്കുന്നത് പോലെയാണ് ആല്‍ബത്തിന്റെ കാര്യവും. നമ്മള്‍ ഒരു ആല്‍ബം ഉണ്ടാക്കിയാല്‍ അതില്‍ മറ്റുള്ളവര്‍ക്കും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാനാകുന്നതാണ് പുതിയ സംവിധാനം. ആദ്യം ഒരു ചെറിയ വിഭാഗം ഉപഭോക്താക്കളില്‍ പദ്ധതിയുടെ പരീക്ഷണം നടത്തും പിന്നീട് ഇത് വ്യാപിപ്പിയ്ക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഓണ്‍ലൈന്‍ ആല്‍ബത്തിലേയ്ക്ക് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനായി ഒരു ഫേസ് ബുക്ക് ഉപഭോക്താവിന് പരമാവധി 50 സുഹൃത്തുക്കളെ ക്ഷണിയ്ക്കാം. ഇത്തരത്തില്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുഹൃത്തുക്കള്‍ക്ക് ഫോട്ടാകള്‍ കാണാനും അവ എഡിറ്റ് ചെയ്യാനും കഴിയും. മുന്‍പ് ഫേസ് ബുക്ക് ഉപഭോക്താക്കള്‍ക്ക് അവരവരുടെ തന്നെ ഓണ്‍ലൈന്‍ ആല്‍ബങ്ങളില്‍ മാത്രമേ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇനി ഒരു ഗ്രൂപ്പിന് തന്നെ ഇത്തരത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്താണ് ഫേസ് ബുക്കിന്റെ ഈ നീക്കം

English summary
Facebook on Monday began letting members collaborate on shared online photo albums at the leading social network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X