• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുര്‍ഘടമായ സാന്പത്തിക സാഹചര്യമെന്ന് പ്രധാനമന്ത്രി

  • By Meera Balan

ദില്ലി: രാജ്യം ദുര്‍ഘടമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും എണ്ണവില ഉയരുന്നതുമെല്ലാം സമ്പത്ത് വ്യവസ്ഥയ്ക്ക് കരിനിഴല്‍ വീഴുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായ പല ഘടകങ്ങളുമാണ് സാമ്പത്തിക വ്യവസ്ഥയെ പിന്നോട്ട് വലിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കടുത്ത സാമ്പത്തിക വിഷമതയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന കാര്യം നിഷേധിയ്ക്കുന്നില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു. രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിരക്കില്‍ എത്തിയതിനെത്തുടര്‍ന്ന് അരുണ്‍ജെയ്റ്റിലി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

സാമ്പത്തിക വ്യവസ്ഥ ഇത്രയും മോശപ്പെട്ട അവസ്ഥയില്‍ എത്താന്‍ കാരണം തദ്ദേശീയമായ പലഘടകങ്ങളുടെയും സ്വാധീനം കൊണ്ടാണ്. പ്രാദേശികമായ ഘടകങ്ങള്‍ മാത്രമല്ല പല ബാഹ്യ ഘടകങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും രൂപയുവടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുടെ വായ്പാ നയങ്ങളും സിറിയയിലെ സംഘര്‍ഷവുമാണ് എണ്ണവില കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം കുറഞ്ഞ് 68.75 രൂപയില്‍ എത്തിയിരുന്നു.

English summary
With falling rupee and rising oil prices casting a shadow over Indian economy, Prime Minister Manmohan Singh on Thursday said the country is faced with a difficult economic situation for which some domestic factors too were responsible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more