Get Updates
Get notified of breaking news, exclusive insights, and must-see stories!

യാസിന്‍ ഭട്കലിന്‍റെ 'പ്രിയപ്പെട്ട' ഭാര്യ പറയുന്നു?

ദില്ലി: തന്റെ ഭര്‍ത്താവ് തീവ്രവാദിയാണന്ന് വിശ്വസിയ്ക്കാന്‍ തയ്യാറാകാത്ത ഒരു യുവതി തെക്ക് കിഴക്കന്‍ ദില്ലിയിലെ ഒഘ്‌ലയിലുള്ള ഒരു ചെറിയ വീട്ടിലുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കലിന്‍റെ ഭാര്യ സാഹിദ (26) യാണ് ആ യുവതി. ലോകം മുഴുവന്‍ യാസിനെ ഭീകരനെന്ന് മുദ്രകുത്തിയെങ്കിലും അഞ്ച് നേരം നിസ്‌കരിയ്ക്കുകയും കടുത്ത ദൈവ വിശ്വാസിയുമായ തന്റെ ഭര്‍ത്താവ് ഇമ്രാന്‍ ( യാസിന്‍ ഭടക്ല്‍) തീവ്രവാദിയാണെന്ന് വിശ്വസിയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. യാസിന്‍ നിഷ്‌കളങ്കനാണ് ആരെയും കൊല്ലാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും സാഹിദ.

Yasin, Bhatkal

യാസിന്‍ അറസ്റ്റിലായതോടെ ഭീകരവാദിയുടെ കുടുംബത്തെത്തേടി നിത്യേന എത്തുന്നത് ഒട്ടേറെ മാധ്യമ പ്രവര്‍ത്തകരാണ്. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ഭര്‍ത്താവ് നിരപരാധിയാണെന്നും ആവര്‍ത്തിയ്ക്കുകയാണ് യാസിന്‍ ഭട്കലിന്റെ വിശ്വസ്തയായ ഭാര്യ സാഹിദ.

സാഹിദയുടെ പിതാവ് ഇര്‍ഷാദ് ഖാനൊപ്പം വീട്ടില്‍ എത്തുന്ന മിതഭാഷിയായ മെക്കാനിക്കല്‍ എഞ്ചിനീയറായ ഇമ്രാനെന്ന യാസിനെ മാത്രമേ സാഹിദയ്ക്ക് പരിചയമുള്ളൂ. എഞ്ചിനീയറായ ഭര്‍ത്താവ് പലപ്പോഴും വീട്ടിലുണ്ടാകാറില്ല. അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനീയറല്ലേ ജോലിയുട ആവശ്യവുമായി പലപ്പോഴും ദില്ലി വിട്ട് പോകാറുണ്ട്. വളരെ നിഷ്‌കളങ്കമായിട്ടാണ് യാസിന്റെ ഭാര്യ ഇക്കാര്യം പറഞ്ഞത്.

സാഹിദയുടെ അച്ഛന്‍ ഇര്‍ഷാദ് ഖാനെയും തീവ്രവാദ ബന്ധം ആരോപിച്ച് പോലീസ് വളരെ മുന്‍പേ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുതല്‍ തന്നെ അയല്‍ക്കാരില്‍ നിന്നെല്ലാം ഒറ്റപ്പെട്ടാണ് ഈ കുടുംബം കഴിയുന്നത്. ക്രിമിനലായ ഇര്‍ഷാദിന്റെ മകളാണ് സാഹിദയെന്ന് നാട്ടുകാര്‍ക്ക് അറിയാം എന്നാല്‍ യാസിന്‍ഭടകല്‍ എന്ന ഭീകരവാദിയുടെ ഭാര്യയാണിവരെന്ന് ആര്‍ക്കും അറില്ലായിരുന്നു. യാസിന്‍ പിടിയിലായതോടെ മാധ്യമപ്രവര്‍ത്തകര്‍ ഈ വീട് തെരഞ്ഞെത്തുമ്പോഴാണ് സംഭവങ്ങളെല്ലാം നാട്ടുകാര്‍ അറിയുന്നത്.

ഇവിടെ നിന്ന് എങ്ങനെയെങകിലും മാറിത്താമസിച്ചാല്‍ മതി മടുത്തു. പണമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ എങ്ങോട്ടേയ്‌ക്കെങ്കിലും പോകുമായിരുന്നു. സാഹിദായുടെ വാക്കുകളാണിവ. എന്നാല്‍ നിങ്ങള്‍ക്ക് എവിടെ നിന്നാണ് വരുമാനം കിട്ടുന്നതെന്ന് ചേദിച്ചപ്പോള്‍ പ്രതികരിയ്ക്കാന്‍ യുവതി തയ്യാറായില്ല.യാസിന്‍റെ ഭൂതകാലത്തെപ്പറ്റി ഇവര്‍ക്കൊന്നും അറിയില്ല. പിതാവ് പറഞ്ഞിട്ടാണ് യാസിനെ വിവാഹം കഴിച്ചത്. യാസിന്‍റെ വീട്ടില്‍ പോയിട്ടില്ലെന്നും യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+