ജയില്‍ചാടിയ പ്രതിക്കായി ഇനാം പ്രഖ്യാപിച്ചു

ബംഗ്ലൂര്‍ സിറ്റി സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആദ്യമായാണ് ഒരു പ്രതി തടവ് ചാടുന്നത്. അതുകൊണ്ട് തന്നെ ജയില്‍ അധികൃതരും സംസ്ഥാന സര്‍ക്കാരും കടുത്ത നടപടിയിലേക്ക് കടക്കുകയാണ്. സംസ്ഥാന ആഭ്യന്തര മന്ത്രി നേരിട്ട് ജയില്‍ സന്ദര്‍ശിച്ചാണ് പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ്.
പൂട്ട് പൊളിച്ചോ, സെല്ലിന്റെ ചുമര് തുരന്നോ ഒന്നും അല്ല തടവ് പുള്ളിയായിരുന്ന ജയശങ്കര്‍ രക്ഷപ്പെട്ടത്. പൂട്ട് കള്ളത്താക്കോലിട്ട് തുറന്ന് , പോലീസിന്റെ യൂണിഫോമും ഇട്ട് മാന്യമായാണ് രക്ഷപ്പെട്ടത്. ഇത് തന്നെയാണ് ജയില്‍ അധികൃതരെ അത്ഭുതപ്പെടുത്തുന്നതും. ഇയാള്‍ക്ക് പോലീസ് യൂണിഫോമും താക്കോലും എവിടെ നിന്ന് കിട്ടി എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
എന്തായാലും ഇനി ഇത്തരത്തിലുള്ള ജയില്‍ ചാട്ടത്തിന് കര്‍ണാടകത്തില്‍ സാധ്യതയൊരുക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സിസിടിവി ഘടിപ്പിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു. കൂടാതെ വലിയ ഫ്‌ലഡ് ലൈറ്റുകളും സ്ഥാപിക്കും. ഇതുകൊണ്ടൊന്നും അടിയറവ് പറയാത്ത ധീരന്‍മാരായ തടവ് പുള്ളികളുണ്ടെങ്കില്‍ അവര്‍ക്കും കൊടുക്കാന്‍ നല്ല പണി അണിയറയില്‍ തയ്യാറാകുന്നുണ്ട്. ജയില്‍ വളപ്പിന്റെ ഉയരമേറിയ ചുറ്റുമതിലിന് മുകളില്‍ വൈദ്യുതി വേലിയും കെട്ടും.
ജയില്‍ ഡിഐജി വിശ്വനാഥയ്യക്കാണ് ജയില്‍ ചാട്ടത്തിന്റെ അന്വേഷണ ചുമതലയുള്ളത്. കേരളമടക്കമുള്ള അയല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications