Get Updates
Get notified of breaking news, exclusive insights, and must-see stories!

വധുവിന്റെ അമ്മയുടെ കൂടെ വരന്‍ ഒളിച്ചോടി

tamilnadu
ചെന്നൈ: വിവാഹത്തിന് നാള് കുറിച്ച് കാത്തിരിക്കുന്ന വധുവിനെ തനിച്ചാക്കി വധുവിന്റെ അമ്മയുടെ കൂടെ ചെറുക്കന്‍ ഒളിച്ചോടിയതായി പരാതി. തിരുവനന്തപുരം സ്വദേശിയായ പാര്‍ത്ഥസാരഥിയാണ് ചെന്നൈ കോവിലമ്പാക്കത്ത് വിവാഹം ഉറപ്പിച്ച ശേഷം വധുവിന്റെ അമ്മയുമായി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിന്മേല്‍ പോലീസ് പാര്‍ത്ഥസാരഥിക്കെതിരെ കേസെടുത്തു.

കോവിലമ്പാക്കം സ്വദേശിനിയായ 18 കാരിയുമായി ഈ മാസം വിവാഹം നടക്കാനിരിക്കവേയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി നാടുവിട്ടത്. വിവാഹം ഉറപ്പിച്ച ശേഷം അടിക്കടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പാര്‍ത്ഥസാരഥി വധുവിന്റെ അമ്മയുമായി അടുപ്പത്തിലാകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ശേഖര്‍ - വസന്ത ദമ്പതികളുടെ മകളുമായിട്ടായിരുന്നു പാര്‍ത്ഥസാരഥിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹം തീരുമാനിച്ച ശേഷം നിരവധഇ തവണ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സമ്മാനങ്ങളുമായി വന്നിരുന്നു. ഭാവി മരുമകന് വീട്ടില്‍ പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ച ശേഖറാകട്ടെ ഇങ്ങനെയൊരു കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നുമില്ല.

എന്നാല്‍ പാര്‍ത്ഥസാരഥി പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. ഇടക്കിടെ ഇവര്‍ പണിക്ക് പോകാതെ വീട്ടിലിരിക്കുകയും അപ്പോഴൊക്കെ പാര്‍ത്ഥസാരഥി അവിടെ സന്ദര്‍ശിക്കുകയും പതിവായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയെയും പ്രതിശ്രുതവരനെയും ഒന്നിച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട പെണ്‍കുട്ടി ഇരുവരെയും ചോദ്യം ചെയ്തു.

വൈകുന്നേരം പണി കഴിഞ്ഞുവന്ന അച്ഛനോട് പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ പറഞ്ഞു. ഇതിന്റെ പിറ്റേന്ന് വസന്തയെ കാണാതാവുകയായിരുന്നു എന്നാണ് പരാതി. അന്വേഷണത്തില്‍ പാര്‍ത്ഥസാരഥിയെയും കാണാനില്ല എന്ന് അറിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+