Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസാഫര്‍നഗര്‍ കലാപത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയ?

ലഖ്‌നൗ: സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചാരണങ്ങള്‍ മുസാഫര്‍ നഗര്‍ കലാപത്തെ ആളിക്കത്തിച്ചെന്ന് പോലീസ്. സോഷ്യല്‍ മീഡയകളിലൂടെ പ്രചരിക്കുന്ന വ്യാജ വീഡിയോ കലാപം കൂടുതല്‍ ശക്തമാകാന്‍ കാരണമായിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൂടാതെ മൊബൈല്‍ ഫോണുകള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും ഉള്ള സന്ദേശങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

പത്രവാര്‍ത്തകളും വ്യാജ വാര്‍ത്തകളും, മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഒക്കെ ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൈനിക് ജാഗരണ്‍ എന്ന പത്രത്തില്‍ വന്ന ചിത്രങ്ങളും വാര്‍ത്തകളും ആണ് വ്യാപകമായി മോര്‍ഫ് ചെയ്ത് ഉപയോഗിക്കുന്നത്. ഹിന്ദുക്കളെ മുസ്ലീങ്ങള്‍ കൊന്നൊടുക്കുന്നു എന്ന രീതിയിലുള്ള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.

Muzafarnagar Riot

കലാപത്തെ പര്‍വ്വതീകരിച്ച് കാണിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും വേറെയും പ്രചരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോ അധികൃതര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അതിനകം തന്നെ ഇത് വളരെയധികം പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ ഒരു ബിജെപി എംഎല്‍എ അടക്കം 2000 ഓളം പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയതിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് പാകിസ്താനില്‍ നട്ന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ മുസഫാറാബാദില്‍ നടന്നു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.

ട്വിറ്ററും ഫേസ് ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ പോലീസ് ശക്തമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാപത്തില്‍ ഇതുവരെ 31 പേരാണ് കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+