'ഒരു ദിവസം സ്പിരിറ്റ് സൂക്ഷിച്ചാല്‍ 1500 വാടക', സൂക്ഷിച്ചത് 2135 ലിറ്റര്‍, ഒടുവില്‍ എക്‌സൈസ് പിടിയില്‍

കായംകുളം: കാര്‍ത്തികപ്പള്ളി പത്തിയൂര്‍ക്കാലയില്‍ കന്നാസില്‍ ഒളിപ്പിച്ചിരുന്ന 2135 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ പത്തിയൂര്‍ക്കാല സ്വദേശി സജീവ്, ചേരാവള്ളി സ്വദേശി സ്റ്റീഫന്‍ വര്‍ഗീസ് എന്നിവരാണ് പ്രതികള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
കായംകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ വിജയന്‍ സി ബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയിഡ് നടത്തിയത്. ഒന്നാം പ്രതി സജീവ് സംഭവ സ്ഥലത്ത് വച്ച് തന്നെ അറസ്റ്റിലായി. രണ്ടാം പ്രതി സ്റ്റീഫന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം, ഒരു ദിവസത്തേക്ക് സ്പിരിറ്റ് സൂക്ഷിക്കുന്നതിന് 1500 രൂപ നല്‍കാമെന്ന ധാരണയെ തുടര്‍ന്നാണ് സജീവിന്റെ വീട്ടില്‍ സ്പിരിറ്റ് കന്നാസുകള്‍ സൂക്ഷിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. പ്രതിക്കൊപ്പമുണ്ടായിരുന്ന സ്റ്റീഫന്‍ വര്‍ഗീസിനെ ഉടന്‍ കണ്ടെത്തുമെന്നും എക്‌സൈസ് വ്യക്തമാക്കിയിട്ടുണ്ട്. സജീവ് മുമ്പ് ്ക്രിമിനല്‍ കേസുകളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. പ്രതികള്‍ തമ്മില്‍ ജയിലില്‍ വച്ചാണ് പരിചയം. ആ പരിചയത്തിന് പുറത്താണ് ഈ ഡില്‍ ഉറപ്പിച്ചത്.
അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്റണി, പ്രിവന്റീവ് ഓഫിസര്‍മാരായ ആന്റണി, അന്‍സു പി ഇബ്രാഹിം സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജേഷ് കുമാര്‍ വി കെ , ശരത് ബാബു കെ ബി, അഖില്‍ ആര്‍ എസ്സ്, രാഹുല്‍ ക്യഷ്ണന്‍, സുരേഷ് ഇ ഡി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈനി നാരായണന്‍, സീനു വൈ ദാസ്, എക്‌സൈസ് ഡ്രൈവര്‍ ഭാഗ്യനാഥ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications