Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒളിവില്‍ കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ആലപ്പുഴ: കായംകുളം സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കായംകുളം ചിറക്കടവം മുറിയില്‍ തഴയശ്ശേരില്‍ വീട്ടില്‍ സന്തോഷ് മകന്‍ ആകാശ് (28) പോലീസ് പിടിയിലായത്.

1

ഇയാള്‍ കായംകുളം നിയോജക മണ്ഡലത്തിലെ മുന്‍ സെക്രട്ടറിയാണ്. പ്രതിയുടെ ബന്ധുക്കളുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പ്രതിയെ ഒളിവില്‍ കഴിയുന്ന സ്ഥലത്ത് പോയി പിടികൂടാന്‍ സാധിച്ചത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,

2

പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഡിസംബറില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഒളിവില്‍ പോയ ശേഷം മൊബൈല്‍ ഫോണോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ഉപയോഗിക്കാതെ അതീവ ബുദ്ധിപരമായ രീതിയില്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

3

തുടര്‍ന്ന് നല്‍കിയ നിര്‍ദേശ പ്രകാരം ഒരു സ്‌ക്വാഡ് രൂപീകരിച്ച് ഇയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയായിരുന്നു. വിദേശ നമ്പരിലെ വാട്ട്‌സ് ആപ്പ് ഉപയോഗിച്ച് വീട്ടില്‍ ബന്ധപ്പെടുന്നതായി സൈബര്‍സെല്ലിന്റെ സഹായത്താല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അന്വേഷിച്ച് കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദില്‍ എത്തിയെങ്കിലും ആകാശ് അവിടുത്തെ ഒരു ഹോസ്റ്റല്‍ മുതലാളിയുടെ ഭാര്യയും കുട്ടിയുമായി ഒളിവില്‍ പോയിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു.

4

തുടര്‍ന്ന് 14 ദിവസത്തോളം ഹൈദരാബാദില്‍ ക്യാമ്പ് ചെയ്ത പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലുണ്ടെന്ന് അറിവ് ലഭിക്കുകയും മഹാരാഷ്ട്ര പോലീസിന്റെയും , തെലുങ്കാന പോലീസിന്റെയും സഹായത്തോടെ ആകാശിനെ ഷിര്‍ദ്ദിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

5

ഇയാള്‍ക്ക് ഒളിവില്‍ കഴിയുന്നതിനും മറ്റും സഹായിച്ചതിനാല്‍ ഹരിപ്പാട് വെട്ടുവേനി മണി ഭവനം വീട്ടില്‍ രാജു മകന്‍ സിജു ( 32 ), ഹരിപ്പാട് പിലാപ്പുഴ തെക്ക് പൈങ്ങാലില്‍ ഭാസി മകന്‍ അഖീഷ് കുമാര്‍ ( 26 ), കാര്‍ത്തികപ്പള്ളി പുതുക്കണ്ടം ചൂടു കാട്ടില്‍ വീട്ടില്‍ അനുരാജ് മകന്‍ അനൂപ് ( 28 ) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

6

കായംകുളം ഡി വൈ എസ് പി . അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ സി. ഐ. മുഹമ്മദ് ഷാഫി, എ. എസ്. ഐ. സുധീര്‍, പോലീസുകാരായ റെജി, ബിനു മോന്‍ . ലിമു മാത്യു, ബിജു രാജ് എന്നിവരടങ്ങുന്ന സംഘം ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

സ്ഥിരം കുറ്റവാളികള്‍ കര്‍ശന നിരീക്ഷണത്തില്‍

സ്ഥിരം കുറ്റവാളികള്‍ കര്‍ശന നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സ്ഥിരം കുറ്റവാളികളെ തരം തിരിച്ച് രേഖപ്പെടുത്തിയിട്ടുള്ള കെ.ഡി, ഡി.സി പട്ടികയിലുള്‍പ്പെട്ടവരെ നേരിട്ട് പരിശോധന നടത്തി. എറണാകുളം റേഞ്ച് ബഹു. ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഐ.പി.എസ് ന്റെ നിര്‍ദ്ദേശാനുസരണം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് ഐ.പിഎസ് ന്റെ നേതൃത്വത്തിലാണ് പരിശോധന.

റൂറല്‍ ജില്ലയിലെ അഞ്ച് സബ്ബ് ഡിവിഷണലിലെയും ഡി.വൈ എസ് പി മാര്‍ നേരിട്ടാണ് ചെക്കിംഗ് നടത്തുന്നത്. എറണാകുളം റൂറല്‍, ജില്ലയില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍, നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ഇതു കൂടാതെ കേസുകളില്‍ ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുറ്റവാളികളുടെ ജാമ്യം റദ്ദാക്കുന്ന നടപടികളും. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+