ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലാ ജയിലും ഇനി ബിരിയാണി വിളമ്പും 60 രൂപയ്ക്ക്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ - ജയില്‍ വകുപ്പിന്റെ ഫ്രീഡം ഫുഡ് ഫാക്ടറിയുടെ കീഴില്‍ ജില്ലാ ജയില്‍ യൂണിറ്റില്‍ തയ്യാറാക്കുന്ന ബിരിയാണി ബുധനാഴ്ച വിപണിയിലെത്തും. ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ബിരിയാണി യൂണിറ്റ് ഉദ്ഘാടനംചെയ്തു. 60 രൂപയ്ക്ക് ചിക്കന്‍ ബിരിയാണിയും 50 രൂപയ്ക്കു വെജിറ്റബിള്‍ ബിരിയാണിയും പായ്ക്കറ്റിലാക്കിയാണ് വില്‍പന നടത്തുന്നത്. ജയിലിനു മുന്‍ഭാഗത്ത് തയ്യാറാക്കിയ കൗണ്ടര്‍ വഴിയും ആലപ്പുഴ ബീച്ച്, നഗരത്തിലെ വിവിധ പ്രദേശങ്ങള്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വാഹനത്തിലെത്തിച്ചുമാണ് വില്‍പന.

അടുത്തഘട്ടത്തില്‍ െ്രെഫഡ് റൈസും ചില്ലി ചിക്കനും വിപണിയിലെത്തിക്കാനും പദ്ധതിയുണ്ടെന്നും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെന്‍ഷന്‍ പേമെന്റ് ട്രഷറി ഓഫീസര്‍ ഡി.വി.ബാബ്‌ല ആദ്യ ബിരിയാണി പാക്കറ്റ് ഏറ്റുവാങ്ങി. നവീകരണം പൂര്‍ത്തിയാക്കിയ മൂന്നു സെല്ലുകളും ജയില്‍ അടുക്കളയും ആര്‍.ശ്രീലേഖ ഉദ്ഘാടനംചെയ്തു.

jail

ചടങ്ങില്‍ ചൊവ്വാഴ്ച വിരമിക്കുന്ന ജയില്‍ ഡിഐജി ബി.പ്രദീപിന് യാത്രയയപ്പ് നല്‍കി. ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.എം നൗഫല്‍, കൊല്ലം ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍.സാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി.ജഗദീശന്‍ സ്വാഗതവും കെ.എം.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.

English summary
60 rupees for biriyani in alapuzha jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X