ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുകാര്‍ ജയ് ശ്രീറാം വിളിപ്പിച്ചിട്ടില്ല; തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് എഡിജിപി, 'ദൃശ്യം പുറത്തുവിടൂ'

Google Oneindia Malayalam News

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചുവെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് നേതാക്കള്‍ ഉന്നയിച്ചതെന്ന് വിജയ് സാഖറെ പറഞ്ഞു. ആരോപണം തെളിയിച്ചാല്‍ രാജിവയ്ക്കുമെന്നും എഡിജിപി പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിഎ റഊഫ് രംഗത്തുവന്നു.

വെല്ലുവിളിയാണോ പുതിയ ട്രെന്‍ഡ് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എസ്ഡിപിഐ പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത ശേഷം കൊണ്ടുപോയ പോലീസ് സ്‌റ്റേഷനിലെയും പോലീസ് ക്യാമ്പിലെയും ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ഞാനും വെല്ലുവിളിക്കുന്നു എന്നും റഊഫ് പ്രതികരിച്ചു.

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെമമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെ

v

ചൊവ്വാഴ്ചയാണ് എസ്ഡിപിഐ നേതാക്കാള്‍ പോലീസിനെതിരെ കടുത്ത ആരോപണവുമായി രംഗത്തുവന്നത്. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജാഫര്‍ എന്ന പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ക്യാമ്പില്‍ നിന്നുള്ള പോലീസുകാരെത്തിയാണ് മര്‍ദ്ദിച്ചതെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. ശേഷം നേതാക്കള്‍ ഇതുസംബന്ധിച്ച പരാതിയും നല്‍കി. ഇതിനുള്ള പ്രതികരണമാണ് എഡിജിപി നല്‍കിയത്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാന്‍ വധക്കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റിലായ ഏഴ് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരല്ലെന്ന് പോലീസ് പറയുന്നു. പകരം കൊലപാതകം നടത്തിയവര്‍ക്ക് സഹായം ചെയ്തവരാണ്. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് വിജയ് സാഖറെ പറയുന്നത്.

നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...നാസര്‍ ലത്തീഫിന്റെ ഭൂമി ദാനം അമ്മ സ്വീകരിച്ചില്ല; നടന്‍ ആ സ്ഥലം എന്ത് ചെയ്തു? സിദ്ദിഖിന്റെ ലക്ഷ്യം...

മണ്ണഞ്ചേരി സ്വദേശികളാണ് രണ്‍ജീത് വധക്കേസില്‍ അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. വ്യാപക തിരച്ചില്‍ നടക്കുകയാണ്. 400ഓളം വീടുകളിലാണ് പരിശോധന നടത്തി കഴിഞ്ഞത്. ഉന്നത ഗൂഢാലോചന ഇരു കൊലപാതകങ്ങള്‍ക്ക് പിന്നിലുമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഷാന്‍ വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങി.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കെഎസ് ഷാന്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ രണ്‍ജീത്തും കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ വ്യത്യാസത്തില്‍ നടന്ന കൊലപാതകങ്ങള്‍ നാടിനെ നടുക്കുന്നതായിരുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

English summary
ADGP Vijay Sakhare Rejected Allegation Against Police By SDPI Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X