കള്ളനോട്ട് മാത്രമല്ല, എലിക്കെണിയില്‍ ഹണി ട്രാപ്പും; ജിഷ മോള്‍ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ചു

ആലപ്പുഴ: കള്ളനോട്ട് കേസില്‍ പ്രതിയായ കൃഷി ഓഫീസര്‍ ജിഷമോളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജിഷ കൃഷി വകുപ്പ് ആഭ്യന്തര വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ ഹണി ട്രാപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എലിക്കെണി പദ്ധതിയിലെ ക്രമക്കേട് മറയ്ക്കുന്നതിനാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരാരിക്കുളം തെക്ക് കൃഷി ഭവനി ജോലി ചെയ്യുമ്പോഴാണിത്. കേരള ഗ്രാമം പദ്ധതിയിലും ക്രമക്കേട് കണ്ടെത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ എലിക്കെണി നല്‍കുന്ന പദ്ധതിയില്‍ 360 എണ്ണമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ 54 പേര്‍ക്ക് മാത്രമാണ് എലിക്കെണി നല്‍കിയകത്. ഇത് കൃഷിവകുപ്പ് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. കണക്ക് പരിശോധിച്ചപ്പോള്‍ ആകെ 116 എണ്ണത്തിന്റെ കണക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് കൃഷി ഓഫീസര്‍ 88,000 രൂപ തിരിച്ചടക്കണമെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു.
ഇതേ കുറിച്ച് അന്വേഷിക്കാനെത്തിയ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥനെയാണ് ജിഷ ഹണി ട്രാപ്പില്‍ കുടുക്കിയത്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ജിഷ വ്യാജ പരാതി നല്‍കിയിരുന്നു. അതേസമയം, കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. വിഷാദ രോഗ ചികിത്സ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജിഷ മോള്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതുകൊണ്ട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ജിഷ നേരത്തെ നല്‍കിയ മറുപടിയില്‍ പലതും കളവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജിഷയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃഷി ഓഫീസില്‍ കൃത്യമായി ഹാജരാകാറില്ലെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. കൃഷി മന്ത്രി ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത ഒരു യോഗത്തിലും ഇവര്‍ പങ്കെടുക്കാറില്ല.












Click it and Unblock the Notifications