Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, രണ്ട് പേരെ കാണാനില്ല

ആലപ്പുഴ: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ കാണാതായി. പ്ലസ് ടു വിദ്യാര്‍ത്ഥി ചെന്നിത്തല സ്വദേശി ആദിത്യന്‍ (17), ബിനീഷ് എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറന്മുള്ള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയ പെരുമ്പുഴ കടവിലായിരുന്നു സംഭവം. പ്രദക്ഷിണിത്തിനിടെയാണ് അപകടമുണ്ടായത്.

വള്ളം മറിഞ്ഞ് അപകടമുണ്ടായതിന് പിന്നാലെ തന്നെ ആദിത്യനെ കാണാതായതായി സ്ഥിരീകരിച്ചിരുന്നു. ശേഷം സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റര്‍ ദൂരത്ത് ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ശേഷമാണ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

alappuzha

പള്ളിയോടത്തില്‍ അമ്പതില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാര്‍ അല്ലാത്ത ആളുകളും വഴിപാടായി വള്ളത്തില്‍ കയറിയിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അപകടമുണ്ടായത്. അറുപതോലം തുഴച്ചിലുകാര്‍ കയറുന്ന പള്ളിയോടമായിരുന്നു ഇത്.

കഴിഞ്ഞ ദിവസം ശക്തമായ മഴയായിരുന്നു ഇവിടെ പെയ്തത്. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കുകയാണ്. ക്രമാധീതമായ അടിയൊഴുക്കായിരിക്കും വള്ളം മറിയാനുള്ള പ്രധാന കാരണമെന്നാണ് നിഗമനം.

എന്താ ഒരു ലുക്ക്, ഓണം അടിച്ചുപൊളിച്ചല്ലേ...വൈറലായി നൈല ഉഷയുടെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+