ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു: രക്ഷക്കെത്തിയ ഫയര്‍ഫോഴ്‌സിന്‌റെ വഴി തടഞ്ഞു, ഡ്രൈവര്‍ അറസ്റ്റില്‍!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്നു രോഗിയുമായി ആശുപത്രിയിലെക്ക് പോയ ആംബുലന്‍സ് മറിഞ്ഞു. അപകടമറിഞ്ഞ് ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ വഴി തടസപ്പെടുത്തിയ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതയില്‍ വളവനാട് വച്ചാണ്് രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞത്. െ്രെഡവറുമടക്കം വാഹനത്തിലുണ്ടായിരുന്ന എഴ് പേര്‍ക്ക് പരിക്കേറ്റു. രോഗിയായ തെക്കനാര്യാട് വലിയ കോവിലകം രണദേവ്(65), വര്‍ ചേര്‍ത്തല വെട്ടയ്ക്കല്‍ കുടിയാംശേരിയില്‍ സെബിന്‍ (36) രോഗിയ്‌ക്കൊപ്പമുണ്ടായിരുന്നു മറ്റു നാലുപേര്‍ക്കും ഒരു നഴ്‌സിനും പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെ വളവനാട് പ്രൈമറി ഹെല്‍ത്ത് സെന്‌ററിനു സമീപം വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.

നെഞ്ചുവേദനമൂലം ഇന്നലെ രാവിലെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രണദേവിനെ തുടര്‍ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ആംബുലന്‍സ് നേരെയാക്കിയത്. പരക്കേറ്റവരെ മറ്റൊരു ആംബുലന്‍സില്‍ എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചു.

ambulanceaccident-

ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്നു ഏറെ നേരം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കലവൂരില്‍ വച്ച് ഫയര്‍ഫോഴ്‌സിനു അപകട സ്ഥലത്തേക്ക് പോകാന്‍ ഇടം നല്‍കാതിരുന്ന കാര്‍ ഡ്രൈവര്‍ എറണാകുളം ഏലൂര്‍ സ്വദേശി ആദര്‍ശിനെയാണ്(30) മണ്ണഞ്ചേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.

English summary
alappuzha local news about ambulance accident and mans arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X