ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി വൈദ്യുതി ബില്ലും മലയാളത്തില്‍: കാരണമായത് ഷാജിയുടെ നിവേദനം, പരീക്ഷണം തുടങ്ങി!

  • By Maneesh Mahipal
Google Oneindia Malayalam News

മുഹമ്മ: മലയാളത്തില്‍ അച്ചടിച്ചു വന്ന വൈദ്യുതി ബില്‍ ആദ്യമായി കൈപ്പറ്റിയതിന്റെ സന്തോഷത്തിലാണ് മുഹമ്മ സ്വദേശി സി.പി.ഷാജി. ഇതോടെ വൈദ്യുതി ബില്‍ മലയാളത്തില്‍ വേണമെന്ന ആശയം സര്‍ക്കാരിനു മുന്‍പില്‍ സമര്‍പ്പിച്ച ഷാജിയുടെ ആവശ്യം യാഥാര്‍ത്ഥ്യമായി. സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കുന്ന ബില്ലാണ് ഇനി മുതല്‍ മലയാള ഭാഷയിലാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ബില്ലുകള്‍ ആക്കി തുടങ്ങിയിട്ടുണ്ട്.

2017 മെയ് മൂന്നിനാണ് മുഹമ്മ ആര്യക്കര ചിട്ടി ഓഫീസ് വെളിയില്‍ സി.പി.ഷാജി വൈദ്യുതി ബില്‍ മലയാളത്തില്‍ വേണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയത്. കെഎസ്ഇബി ലിമിറ്റഡ് നല്‍കുന്ന വൈദ്യുതി ബില്ലിന്റെ ബില്ലിങ് സോഫ്റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി മലയാളത്തില്‍ ബില്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഷാജിയെ കെഎസ്ഇബി രേഖാമൂലം അറിയിച്ചിരുന്നു.

electricitybillinmalayalam-1

കെഎസ്ഇബിയുടെ ബെബ് സൈറ്റില്‍ നിന്നു ഡൗണ്‍ ലോഡ് ചെയ്തു പ്രിന്റ് എടുക്കാന്‍ കഴിയുന്ന ബില്‍ നേരത്തെ തന്നെ മലയാളത്തില്‍ ലഭ്യമാണ്. ആര്യക്കര അരങ് സോഷ്യല്‍ സര്‍വീസ് ഫോറം രക്ഷാധികാരി കൂടിയാണ് സി.പി.ഷാജി. ന്നാല്‍ നിലവിലെ സോഫ്റ്റ് വെയര്‍ മാറ്റിയപ്പോള്‍ വൈദ്യുതി ബില്ലുകളിലെ തീയതികളില്‍ പിശക് വരുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി ആലപ്പുഴ സര്‍ക്കിള്‍ ഡപ്പ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്.മീന അറിയിച്ചു.

English summary
alappuzha local news about electricity bill in malayalam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X