ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചമ്പക്കുളം മൂലം ജലോത്സവം: എൻബിസി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ വിജയിച്ചു, കരയിലും കായലിലും മത്സരം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിൽ എൻബിസി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ വിജയിച്ചു.
പമ്പയാറ്റില്‍ നടന്ന വള്ളംകളിയില്‍ എൻബിസി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ ട്രോഫിയുടെ അവകാശികളായത് പോരാട്ട വീര്യത്തോടെയാണ് ഓരോ ടീമുകളും. പുന്നമട നെഹ്‌റുട്രോഫി വള്ളംകളിക്ക് മുമ്പുള്ള സാമ്പിള്‍ വെടിക്കെട്ടായാണ് മൂലം വള്ളംകളിയെ കണക്കാക്കുന്നത്. കേരള പൊലീസ് ടീം ആദ്യം മത്സരിക്കുന്ന വള്ളംകളിയെന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ അ‍ഞ്ച് ചുണ്ടന്‍ വള്ളങ്ങളെ പിന്നിലാക്കിയാണ് എൻബിസി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ വിജയിച്ചത്.

chambakkulam-

ആദ്യ ഹീറ്റ്‌സില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ചെറുതന ഒന്നാം ട്രാക്കിലും കേരള പൊലീസ് ടീമിന്റെ കാട്ടില്‍ തെക്കേതില്‍ രണ്ടാം ട്രാക്കിലും മത്സരിച്ചു. രണ്ടാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ വേമ്പനാട് ബോട്ട് ക്ലബ് കുമരകത്തിന്റെ നടുഭാഗവും മൂന്നാം ട്രാക്കില്‍ എന്‍സിഡിസി കുമരകം തുഴയുന്ന കരുവാറ്റ ശ്രീവിനായകനും തമ്മിലാണ് മത്സരം നടന്നത്. മൂന്നാം ഹീറ്റ്‌സില്‍ ഒന്നാം ട്രാക്കില്‍ പമ്പാ ബോട്ട് ക്ലബിന്റെ സെന്റ് ജോര്‍ജും രണ്ടാം ട്രാക്കില്‍ യുബിസി കൈനകരിയുടെ ചമ്പക്കുളവും മാറ്റുരച്ചു. ചുണ്ടന് പുറമേ വെപ്പ് എ ഗ്രേഡില്‍ പുളിക്കത്ര ഷോട്ട്, ജയ് ഷോട്ട് മാലിയില്‍, മണലി എന്നിവയും ബി ഗ്രേഡില്‍ പുന്നത്ര പുരയ്ക്കല്‍, ഏബ്രഹാം മൂന്നുതൈക്കന്‍, ഇരുട്ടുകുത്തി എ ഗ്രേഡില്‍ തുരുത്തിത്തറ, പടക്കുതിര, ഡായി നമ്പര്‍ 1 എന്നിവയും ബി ഗ്രേഡില്‍ സെന്റ് സെബാസ്റ്റ്യന്‍, ഡാനിയേല്‍, താണിയന്‍ എന്നിവയും മത്സര രംഗത്തുണ്ടായിരുന്നു.

English summary
alappuzha local news champakulam boat race.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X