'നടക്കാനിറങ്ങിയാൽ തിരികെ വരാൻ കാത്തിരിക്കാറുണ്ട് ഞാൻ...ഇനി ആർക്ക് വേണ്ടി'... വേദനയോടെ ലിസി
ആലപ്പുഴ: പ്രഭാത നടത്തത്തിന് ഇറങ്ങിയവർക്കിടയിലേക്ക് ടിപ്പർ ലോറി ഇടിച്ച് കയറിയ സംഭവം ഒരു നാടിനെ നടുക്കുന്നതായിരുന്നു. പിന്നാലെ 3 പേർ മരണപ്പെട്ടിരുന്നു. നൂറനാട് രാജുവിന്റെ ഭാര്യ ലിസിയുടെ കരച്ചിൽ കണ്ട് ആശ്വസിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് ബന്ധുക്കൾക്ക്.
വേദനയോടെ രാജുവിന്റെ മരണ വാർത്ത ബന്ധുക്കൾ കേട്ടു. രാവിലെ പ്രഭാത നടത്തത്തിനായി എന്നും രാജു വീട്ടിൽ നിന്നും ഇറങ്ങും. എന്നാൽ, കഴിഞ്ഞ ദിവസം തിരിച്ചു വരാൻ വൈകി. പതിവ് സമയം വൈകിയപ്പോൾ ഭാര്യ ലിസിക്ക് ആശങ്ക തോന്നിയിരുന്നു.

'നടക്കാൻ ഇറങ്ങിയാൽ തിരികെ വരാൻ ഞാൻ കാത്തിരിക്കാറുണ്ട് ഞാൻ... പതിവിലും സമയം വൈകിയപ്പോൾ എനിക്ക് പേടി തോന്നി... ഞാൻ ഇനി ആർക്ക് വേണ്ടി കാത്തിരിക്കാൻ... രാജുവിന് നടക്കാനിറങ്ങിയപ്പോൾ ചെറിയൊരു അപകടം സംഭവിച്ചു എന്ന് സഹോദരന്റെ ഭാര്യ ബെൻസി പറഞ്ഞിരുന്നു. മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഈ സംഭവം അറിഞ്ഞപ്പോൾ പ്രാർത്ഥനയിൽ ആയി. പത്ത് മണിയോടെ കേട്ടത് മരണ വാർത്ത'.... ലിസി യുടെ വാക്കുകൾ.
ഇന്നലെ രാവിലെ 6 . 10 നായിരുന്നു അപകടം നടന്നത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ ആളുകൾക്ക് ഇടയിലേക്ക് ടിപ്പർ ലോറി ഇടിച്ചു കയറി. സംഭവത്തിന് പിന്നാലെ മൂന്നു പേർ മരണപ്പെട്ടു. ഒരാൾക്ക് പരിക്ക് പറ്റി. നൂറനാട് പള്ളിമുക്ക്-ആനയടി റോഡിൽ പണയിൽ പാലമുക്കിൽ ആണ് ഒരു നാടിനെ മുഴുവൻ നടുക്കിയ സംഭവം നടന്നത്.
ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ ടിപ്പർ ലോറി നിർത്താതെ പോയി. എന്നാൽ, പിന്നീട് ഡ്രൈവർ പോലീസ് പിടിയിലാവുകയായിരുന്നു. നൂറനാട് എരുമക്കുഴി പത്താംമൈൽ വാലുകുറ്റിയിൽ ആനന്ദഭവനത്തിൽ വി.എം. രാജു (66), എരുമക്കുഴി കമലാമന്ദിരത്തിൽ രാമചന്ദ്രൻ നായർ (73), പണയിൽ താഴമംഗലത്ത് വിക്രമൻ നായർ (59) എന്നിവരാണ് സംഭവത്തിന് പിന്നാലെ മരണപ്പെട്ടവർ. പണയിൽ സോപാനത്തിൽ രാജശേഖരൻ നായർക്കാണ് (65) പരുക്കേറ്റത്.
ലോറിയുടെ ഡ്രൈവർ പള്ളിക്കൽ കലതിവിളയിൽ അനീഷ് കുമാറിനെ (30). ഇയാളെ പോലീസ് പന്തളത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. മരിച്ച മൂന്ന് പേരും അപകടത്തിൽ പരിക്ക് പറ്റിയ ഒരാളും വർഷങ്ങളായി ഒന്നിച്ച് പ്രഭാതം നടത്തത്തിൽ ഏർപ്പെടുന്നവരാണ്. വള്ളിച്ചിറ വരെ നടന്നതിനുശേഷം നാലുപേരും തിരികെ നടന്നു തുടങ്ങി. ഈ സമയത്താണ് പിന്നിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ചത്.
അതേസമയം, മരണപ്പെട്ട രാജാവും കുടുംബവും മകനൊപ്പം താമസിക്കാൻ യുകെയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു. ഇതിന്റെ തയ്യാറെടുപ്പുകളിയിരുന്നു കുടുംബം. കഴിഞ്ഞ മാസം യാത്രയുടെ ഭാഗമായി വൈദ്യപരിശോധന കഴിഞ്ഞു. ആറാഴ്ചയ്ക്കുള്ളിൽ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു രാജു. ഇതിന് പിന്നാലെയാണ് മരണം രാജുവിനെ തേടി എത്തിയത്.












Click it and Unblock the Notifications