ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാതിയുടെ സത്യാവസ്ഥ; നേതാക്കള്‍ അശ്ലീല വീഡിയോ പാര്‍ട്ടി ഓഫീസില്‍ ഒരുമിച്ചിരുന്നു കണ്ടു, വിമര്‍ശനം

Google Oneindia Malayalam News

ആലപ്പുഴ: അശ്ലീല വീഡിയോ വിവാദത്തില്‍ ആലപ്പുഴയിലെ സി പി എം ഏരിയ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാര്‍ട്ടി അംഗത്തെ പുറത്താക്കിയത്. എന്നാല്‍ പരാതിയില്‍ പറഞ്ഞ ആരോപണം സ്ഥിരീകരിക്കാന്‍ നേതാക്കള്‍ ചേര്‍ന്ന് നടത്തിയ വീഡിയോ പരിശോധന പുതിയ വിവാദമാകുന്നു.

1

സ്ത്രീകളുടെ നഗ്ന വീഡിയോ സി പി എം നേതാക്കള്‍ ഒന്നിച്ചിരുന്ന് കണ്ടത് മര്യാദകേടല്ല എന്നാണ് ഒരുി വിഭാഗം ആരോപിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ള സ്ത്രീകളുടെ നഗ്ന വീഡിയോകളാണ് നേതാക്കള്‍ ഒന്നിച്ചിരുന്ന് കണ്ടത്. പ്രശ്‌നം അന്വേഷിച്ച കമ്മിഷന്‍ ശേഖരിച്ച എല്ലാ ദൃശ്യങ്ങളും പാര്‍ട്ടി ഓഫീസിലെ സ്റ്റുഡിയോയിലെ കമ്പ്യൂട്ടറില്‍ കണക്ട് ചെയ്ത് കണ്ടെന്നാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച വിവരം. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2

ഇങ്ങനെ ദൃശ്യങ്ങള്‍ കണ്ട് പരാതി ബോധ്യപ്പെട്ടതിനാലാണ് പാര്‍ട്ടിയില്‍ നിന്നും അംഗത്തെ പുറത്താക്കിയത്. ഇങ്ങനെ ഒരു വീഡിയോ ഉണ്ടോ എന്ന സംശയം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചപ്പോഴാണ് പെന്‍ഡ്രൈവ് പരിശോധിക്കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.

3

പാര്‍ട്ടിയുടെ ആഭ്യന്തര നടപടിയെന്ന നിലയില്‍ ഈ പ്രവൃത്തിക്ക് നേരെ കണ്ണടക്കാനാവില്ലെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്. വീഡിയോ കണ്ട നേതാക്കളെ അതിലുള്ളവര്‍ എങ്ങനെ അഭിമുഖീകരിക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാല്‍ അശ്ലീല വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ പൊലീസിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല.

4

പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കാത്തതനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പാര്‍ട്ടി തന്നെ പൊലീസും കോടതിയുമായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ അശ്ലീലവീഡിയോ ഫോണില്‍ സൂക്ഷിച്ചയാളെ പാര്‍ട്ടി താക്കീത് ചെയ്താല്‍ മതിയോ? പരാതി പൊലീസിന് കൈമാറി നടപടിയെടുക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

5

എല്ലാ കേസിലും പാര്‍ട്ടി തന്നെ കോടതിയായി മാറുകയാണ്. ലഹരിമരുന്ന് കേസിലും പ്രധാന പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം എത്രമാത്രം പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ സംഭവങ്ങള്‍. നേതാക്കള്‍ രണ്ട് ചേരിയായി തിരിഞ്ഞ് സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുസംഘങ്ങളും പരസ്പരം ഒറ്റിയപ്പോഴാണ് കാര്യങ്ങളെല്ലാം പുറത്തായത്.

6

ഇതൊക്കെ കണ്ടിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാതിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണ്. നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് കേരളം പോകുകയാണ്.

7

ലഹരി- ഗുണ്ടാ മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനും സി.പി.എം സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും തയാറായില്ലെങ്കില്‍ അതിശക്തമായ സമരവുമായി യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

English summary
Alappuzha: video examination by leaders to confirm allegations made in complaint has new controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X