ചൈന ദാരിദ്ര്യമില്ലാത്ത രാജ്യം, മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നു; വീണ്ടും പ്രകീര്‍ത്തിച്ച് എസ്ആര്‍പി
ആലപ്പുഴ: സി പി ഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ചൈനയെ പ്രകീര്‍ത്തിച്ച് വീണ്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള (എസ് ആര്‍ പി). ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമാണെന്നും ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും എസ് ആര്‍ പി പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ പറയുമ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈന ദാരിദ്യം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തു. മറ്റ് രാജ്യങ്ങള്‍ക്ക് പണം കടം നല്‍കുന്ന രാജ്യമാണ് ചൈന. മറ്റ് രാജ്യങ്ങളെ നോക്കുമ്പോള്‍ വളര്‍ച്ചയില്‍ 30 ശതമാനം സംഭാവന നല്‍കുന്ന രാജ്യമാണ് ചൈനയെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇത് വസ്തുതയാണ്. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ചൈനയെ പ്രകീര്‍ത്തിച്ചു എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ അത് വിവാദമാക്കി. താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി. ഇന്ത്യയ്ക്ക് എന്തുകൊണ്ട് ഇതിന് പറ്റുന്നില്ല എന്നും എസ് രാമചന്ദ്രന്‍ പിള്ള ചോദിച്ചു. ബി ജെ പി നയം ആര്‍എസ്എസാണ് തീരുമാനിക്കുന്നത്. കോണ്‍ഗ്രസില്‍ അമ്മയും രണ്ടു മക്കളും അവരോട് അടുപ്പമുള്ളവരുമാണ് നയങ്ങള്‍ തീരുമാനിക്കുന്നതെന്നും എസ് ആര്‍ പി പരിഹസിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മറ്റു രാജ്യങ്ങളിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടികളുമായുള്ള ബന്ധം ശക്തമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് സി പി ഐ എം. പാര്‍ട്ടിയുടെ നേതൃത്വത്തെ അംഗങ്ങളാണ് തീരുമാനിക്കുന്നത്. പാര്‍ട്ടികളില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും ചൈനീസ് അനുകൂല പരാമര്‍ശവുമായി എസ് ആര്‍ പി രംഗത്തെത്തിയിരുന്നു. ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നുമായിരുന്നു എസ് ആര്‍ പിയുടെ പ്രസ്താവന. എന്നാല്‍ ഇതിനെതിരെ പാറശാല ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു.
15, 16 തിയതികളിലായാണ് ആലപ്പുഴ ജില്ല സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു ആലപ്പുഴ ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനം മാത്രമായാണ് ജില്ലാ സമ്മേളനം നടത്തുന്നത്. 180 പ്രതിനിധികളും 44 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications