Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തു പറഞ്ഞാണ് മിടുമിടുക്കിയെ അഭിനന്ദിക്കുക? സുകൃതി ഇന്ന് സഖാക്കളുടെയും നാടിന്റെയും മകളാണ്'; തോമസ് ഐസക്ക്

ആലപ്പുഴ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് മാധ്യമങ്ങളും എതിര്‍ പാര്‍ട്ടികളും വേട്ടയാടിയ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ കേരളം അത്ര പെട്ടെന്ന് മറക്കില്ല. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഓമനക്കുട്ടന്‍ കൊള്ളപ്പിരിവ് നടത്തി എന്നതാണ് അന്ന് ഒരു ദിവസം മുഴുവന്‍ ആഘോഷിക്കപ്പെട്ട വാര്‍ത്ത.

എന്നാല്‍ പിന്നീടത് വ്യാജമാണെന്ന് തെളിഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്റെ മകള്‍ക്ക് മികച്ച റാങ്കില്‍ എംബിബിഎസ് പ്രവേശനം നേടിയ സന്തോഷത്തിലാണ് ഓമനക്കുട്ടന്‍. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആഘോഷം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. ഇപ്പോഴിത ഓമനക്കുട്ടന്റെ മകള്‍ സുകൃതിയെ അഭിന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്.

എന്തു പറഞ്ഞാണ് അഭിനന്ദിക്കുക?

എന്തു പറഞ്ഞാണ് അഭിനന്ദിക്കുക?

സഖാവ് ഓമനക്കുട്ടന്റെ മകള്‍ സുകൃതിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആലപ്പുഴ എത്തിയാലുടന്‍ നേരില്‍ കാണും. പരാധീനതകളില്‍ പതറാതെ, സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മെരിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടിയ ആ മിടുമിടുക്കിയെ എന്തു പറഞ്ഞാണ് അഭിനന്ദിക്കുക? എന്തു സമ്മാനം കൊടുത്താലാണ് ആ പ്രയത്‌നത്തിനുള്ള അംഗീകാരമാവുക?

സഖാക്കളുടെയും നാടിന്റെയും മകള്‍

സഖാക്കളുടെയും നാടിന്റെയും മകള്‍

സുകൃതി ഇന്ന് സഖാക്കളുടെയും നാടിന്റെയും മകളാണ്. ആ ചെറിയ വീട്ടിലേയ്ക്ക് ഒരുപാടുപേരുടെ അനുമോദനങ്ങള്‍ ഒഴുകി നിറയുന്നു. ഫേസ് ബുക്ക് സ്ട്രീമിലാകെ സഖാക്കളുടെ അഭിനന്ദനങ്ങള്‍. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൊടുമുടിയിലാണ് ഓമനക്കുട്ടന്റെ കുടുംബവും സഖാക്കളും.

അതേ മാധ്യമങ്ങള്‍

അതേ മാധ്യമങ്ങള്‍

മാധ്യമപ്രവര്‍ത്തനത്തിന്റെ രണ്ടു മുഖങ്ങള്‍ കാണുകയാണ് സ.ഓമനക്കുട്ടനും കുടുംബവും. ഒരെഴുപതു രൂപാ കുംഭകോണം മെനഞ്ഞ് ഈ സഖാവിന്റെ ചോര വീഴ്ത്താന്‍ തുനിഞ്ഞിറങ്ങിയ അതേ മാധ്യമങ്ങളാണ് ഇന്ന് സുകൃതിയുടെ നേട്ടം കൊണ്ടാടുന്നത്.
തമാശയെന്തെന്നു വെച്ചാല്‍, അന്ന് ഓമനക്കുട്ടനെ വേട്ടയാടാനിറങ്ങിയവര്‍ക്ക് ചെറിയ തോതില്‍ അംനേഷ്യ ബാധിച്ചോ എന്നൊരു സംശയം.

അന്ന് കല്ലെറിഞ്ഞവര്‍ അറിയുക

അന്ന് കല്ലെറിഞ്ഞവര്‍ അറിയുക

മറ്റാരോ ചെയ്ത കൃത്യമാണെന്ന മട്ടിലാണ് വാര്‍ത്ത. 'അന്ന് കല്ലെറിഞ്ഞവര്‍ അറിയുക' എന്ന ടിപ്പണിയില്‍ ഒരു തലക്കെട്ടും കണ്ടു. ആ തലക്കെട്ടെഴുതിയ സബ് എഡിറ്ററോടു പറയട്ടെ, 'അനിയാ, നിങ്ങളുടെ ഡെസ്‌കില്‍ നിന്നാണല്ലോ ആ കല്ലുകള്‍ പറന്നത്'. ഇല്ലാത്ത കഥയുടെ പേരില്‍ പൊടുന്നനെ വിവാദനായകനാകുമ്പോള്‍ ആരുമൊന്നു ഭയക്കും.

ഓമനക്കുട്ടന്‍ ഭയന്നില്ല

ഓമനക്കുട്ടന്‍ ഭയന്നില്ല

പക്ഷേ, അന്നും സഖാവ് ഓമനക്കുട്ടന്‍ ഭയന്നില്ല. സര്‍ക്കാര്‍ കേസു പിന്‍വലിച്ചപ്പോഴും റവന്യൂ സെക്രട്ടറിയും ജില്ലാ കളക്ടറുമടക്കമുള്ളവര്‍ ക്ഷമ പറഞ്ഞപ്പോഴും നിസംഗഭാവത്തിലായിരുന്നു ആ സഖാവ്. ഇന്നവര്‍ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒരു മുഹൂര്‍ത്തം സൃഷ്ടിക്കുന്ന ആഹ്ലാദത്തിന്റെ പാരമ്യത്തിലാണ്. നിറഞ്ഞ മനസോടെ ആ സന്തോഷത്തില്‍ പങ്കുചേരുന്നു. സുകൃതി മോള്‍ക്ക് അഭിവാദ്യങ്ങള്‍, അനുമോദനങ്ങള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+