ആലപ്പുഴ കോണ്‍ഗ്രസില്‍ പ്രതിസന്ധി; ഷാനിമോളെ തോല്‍പ്പിച്ചത് ലിജുവും ഉന്നത നേതാവും, ആരോപണം ഇങ്ങനെ
ആലപ്പുഴ: ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവിനെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇല്ലിക്കല്‍ കുഞ്ഞുമോനെ ഒരു വര്‍ഷത്തേക്കാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. നേരത്തെ ഇദ്ദേഹത്തെ നഗരസഭ പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ എം ലിജുവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇല്ലിക്കല്‍ കുഞ്ഞുമോന്‍. ആരൂരില്‍ മത്സരിച്ച ഷാനി മോള്‍ ഉസ്മാനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് ഉന്നത നേതാവും അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവും ചേര്‍ന്നാണെന്ന് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ആരോപിച്ചു. ആലപ്പുഴയിലെ റിസോര്‍ട്ടില്‍ ഇതിനായി രഹസ്യയോഗം ചേര്‍ന്നുവെന്നും വ്യാപകമായി പണം ഇതിന് വേണ്ടി ഇറക്കിയെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് 73 സീറ്റില്‍ തോറ്റപ്പോള്‍ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തി. നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞുമോന്റെ ആരോപണം പുറത്തുവന്നതോടെ ആലപ്പുഴ ജില്ല കോണ്‍ഗ്രസില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പുനസംഘടന നടക്കുന്നുതിനിടെയാണ് ഇത്തരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത്. ഇക്കഴി#്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്.
അതേസമയം, കുഞ്ഞുമോനെതിരെ നിരവധി നേതാക്കള്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. ആലപ്പുഴ നിയമസഭ തിരഞ്ഞെടുപ്പില്‍ ലിജുവിനെ തോല്‍പ്പിക്കാന്‍ ഫ്‌ളക്‌സ് ബോര്‍ഡ് അടക്കമുള്ള സ്ഥാപിച്ചെന്നും സമാന്തര പ്രവര്‍ത്തനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഡിസിസി സെക്രട്ടറി സഞ്ജീവ് ഭട്ട് അടക്കമുള്ള നേതാക്കളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഇല്ലിക്കല്‍ കുഞ്ഞുമോനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. എന്നാല്‍ കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിക്ക് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടിട്ടെന്ന് കുഞ്ഞുമോന്‍ പറയുന്നു.
അരൂരില്‍ എംഎല്‍എയായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മിന്റെ ദലീമ ജോജോയോടാണ് പരാജയപ്പെട്ടത്. ബിഡിജെഎസിനുവേണ്ടി ടി അനിയപ്പനാണ് മത്സരിച്ചത്. 2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന് 69356 വോട്ടുകള്‍ നേടിയാണ് അരൂരില്‍ ജയിച്ചത്. എന്നാല്‍ 2021 തിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ പരാജയപ്പെടുകയായിരുന്നു. ആലപ്പുഴ നിയമസഭ മണ്ഡലത്തിലാണ് എം ലിജു മത്സരിച്ചത്. എന്നാല്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ലിജു ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
ആലപ്പുഴ ജില്ലയില്‍ തന്നെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒമ്പത് സീറ്റുകളുള്ള ആലപ്പുഴയില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത്. ബാക്കി എട്ട് സീറ്റിലും എല്‍ഡിഎഫ് ആധിപത്യമായിരുന്നു പ്രകടമായത്. ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി വെച്ചതെന്നും പാര്‍ട്ടിയിലെ ഏറ്റവും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകനാണെന്നും ലിജു പറഞ്ഞിരുന്നു. കേരളത്തില്‍ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ജില്ലകളിലൊന്നായിരുന്നു ആലപ്പുഴ. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.












Click it and Unblock the Notifications