ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞ സംഭവം; പ്രതിഷേധവുമായി ആനപ്രേമികള്‍, പാപ്പാന് കസ്റ്റഡിയില്‍
ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തു. പ്രദീപ് അനിയപ്പന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരില്‍ പ്രദീപ് എന്ന പാപ്പാന് പൊലീസ് കസ്റ്റഡിയിലാണ്. ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനായി അന്വേഷ കമ്മിഷനെ നിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് നാളെ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം ചേരും.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെയാണ് അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞത്. ജനുവരി മാസത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുപോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ കൊണ്ടുവന്നത്. കാലില്‍ ആഴത്തിലുള്ള മുറിവുകള്‍ അടക്കമുണ്ടായിട്ടും ആനയ്ക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്ന ആരോപണം ആനപ്രേമികള്‍ ഉന്നയിക്കുന്നു. കൂടാതെ ആനയ്ക്ക് പാപ്പാന്റെ ക്രൂരപീഡനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍
കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമികള്‍ ആമ്പലപ്പുഴ പരിസരത്ത് പ്രതിഷേധിക്കുകയാണ്. നടപടി സ്വീകരിക്കുന്നതുവരെ ആനയുടെ ജഡം നീക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. പ്രതിഷേധക്കാരുമായി നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ച പരാജയപ്പെടുകയാണ് ഉണ്ടായത്.
ശബരിമലയിൽ വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ശോഭ: പ്രതികരണം വൺ ഇന്ത്യയോട്
വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു
ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്
ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം