ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ ചുണ്ടന്‍ വള്ളത്തില്‍ തുഴയെടുത്ത് രാഹുല്‍ഗാന്ധി; ഒപ്പം കയറി കെസി വേണുഗോപാലും

Google Oneindia Malayalam News

ആലപ്പുഴ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി സംസ്ഥാനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന്റെ കൂടി തിരക്കിലാണ്. പുന്നമട കായലില്‍ വള്ളംകളി പ്രദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം തുഴയെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ എല്ലാം ഇത് ആഘോഷമാക്കുകയാണ്.

പുന്നമട കായലില്‍ വള്ളംകളി പ്രദര്‍ശനത്തിന്റെ ഭാഗമായി തുഴയെടുത്തിരിക്കുകയാണ് രാഹുല്‍. എല്ലാവരയെും അമ്പരപ്പിച്ചിരിക്കുകയാണ്. അദ്ദേഹം കെസി വേണുഗോപാലും മറ്റ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തത്.

1

നിലവില്‍ ആലപ്പുഴയില്‍ ജില്ലയിലാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്നത്. വിവിധ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഇതിനൊപ്പം ജനങ്ങളുമായും മറ്റ് പ്രമുഖരുമായും അദ്ദേഹം സംസാരിക്കുന്നുമുണ്ട്.

ഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെ ഭൂകമ്പത്തിലും കുലുങ്ങാതെ തായ്‌പേയ് 101 കെട്ടിടം; തായ്‌വാനിലെ ഒബ്സര്‍വേറ്ററി രക്ഷപ്പെട്ടത് ഇങ്ങനെ

ഇതിനിടയിലാണ് പുന്നമടക്കായലില്‍ സംഘടിപ്പിച്ച വള്ളംകളി എക്‌സ്‌പോയില്‍ രാഹുല്‍ പങ്കെടുത്തത്. ആലപ്പുഴയിലെ പര്യടനത്തില്‍ രാഹുലിനൊപ്പം രമേശ് ചെന്നിത്തല, വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ബി ബാബുപ്രസാദ് എന്നിവരും ഉണ്ട്.

ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍ചാള്‍സ് രാജാവ് പദവി ഉപേക്ഷിക്കും; ബോറിസ് ജോണ്‍സന്‍ തിരിച്ചെത്തും, ജ്യോതിഷിയുടെ പ്രവചനം വൈറല്‍

വള്ളത്തിന്റെ നടുഭാഗത്തിരിക്കുന്ന രാഹുല്‍ ഗാന്ധി ആഞ്ഞു തുഴയുന്നതും ഇപ്പുറത്തെ ഭാഗത്ത് തുഴക്കാര്‍ക്കൊപ്പം കെസി വേണുഗോപാല്‍ തുഴയുന്നതും ദൃശ്യങ്ങളില്‍ കാണാം. മുഖത്തെ വെള്ളം രാഹുല്‍ തുടച്ചുമാറ്റുന്നതും ഇതില്‍ കാണാം. നേരത്തെ യാത്രയുട ുെപന്ത്രണ്ടാം ദിവസത്തിന് മുന്നോടിയായി വടയ്ക്കല്‍ ബീച്ചിലെ മത്സ്യത്തൊഴിലാളി സമൂഹവുമായി രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു.

48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍48 നില കെട്ടിടത്തിന്റെ മുകളില്‍ പിടിച്ചു കയറി അറുപതുകാരന്‍; സ്‌പൈഡര്‍മാന്‍ വീഡിയോ വൈറല്‍

തങ്ങളുടെ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ഇവര്‍ രാഹുലിനെ അറിയിച്ചു. പ്രധാനമായും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങളാണ് ഇവര്‍ രാഹുലിനോട് പറഞ്ഞു. മണ്ണെണ്ണ വില ഉയര്‍ന്നതും, പതിനഞ്ച് രൂപയില്‍ നിന്ന് 140ന് മുകളില്‍ എത്തിയതുമെല്ലാം ഇവര്‍ ചൂണ്ടിക്കാണിച്ചു.

ഇത്രയും വലിയ ചെലവ് പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് താങ്ങാവുന്നതല്ല. ജോലിക്ക് പോലും പലപ്പോഴും പോകാനാവാത്ത അവസ്ഥയാണ്. ഈ വിലക്കയറ്റം അതിരൂക്ഷമാണെന്നും മത്സ്യത്തൊഴിലാളികള്‍ രാഹുലിനോട് പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മയാണ് ഇവര്‍ പ്രധാന പ്രശ്‌നങ്ങളിലൊനനായി അവതരിപ്പിച്ചത്. ചെറു വള്ളങ്ങള്‍ക്ക് മത്സ്യം വേണ്ട കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതികളില്‍ പറഞ്ഞിരുന്നത്.

യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മത്സ്യത്തൊഴിലാളികളെ രാഹുല്‍ ബോധ്യപ്പെടുത്തി. 72000 കോടി രൂപ കര്‍ഷകര്‍ക്കായി സബ്‌സിഡി നല്‍കിയിരുന്നുവെന്നും, ഇപ്പോള്‍ അനര്‍ഹരാണ് ആ പണം കൊണ്ടുപോകുന്നതെന്നും രാഹുല്‍ ഇവരോട് പറഞ്ഞു. അതേസമയം ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്ര നാളെയാണ് സമാപിക്കുന്നത്.

English summary
rahul gandhi rows a chundan boat at alappuzha as part of bharat jodo yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X