പൊലീസ് രണ്ടും കല്‍പ്പിച്ച് ഇറങ്ങി; ആലപ്പുഴയില്‍ ഗുണ്ടകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഗുണ്ടാപ്പട്ടികയിലുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് പൊലീസ് അറിയിച്ചു. ഇപ്പോള്‍ നിലവില്‍ 100 പേരാണ് പട്ടികയിലുള്ളത്. ഇവരില്‍ പലര്‍ക്കുമെതിരെ കാപ്പ നിയമം ചുമത്തി നടപടി സ്വീകരിച്ചെന്നും പൊലീസ് അറിയിച്ചു. 2021ല്‍ ജില്ലയില്‍ 300 ഓളം പേരാണ് പട്ടികയിലുണ്ടായിരുന്നത്. 2021 ഡിസംബറില്‍ അടുത്തടുത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് നടപടി ശക്തമാക്കിയിരുന്നു.
ഇതോടെയാണ് പട്ടികയിലുള്ളവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പുതുതായി കേസുകളില്‍ ഉള്‍പ്പെടാത്തവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ആഴ്ചയില്‍ ഒരിക്കല്‍ പട്ടിക അവലോകനം ചെയ്യും. ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംഘമുണ്ട്.
30 പൊലീസ് സ്റ്റേഷനിലും കൂടുതല്‍ കേസുകളില്‍ പ്രതികളായ 25 പേരുടെ വീതം പട്ടികയുണ്ടാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഗൗരവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ പലയിടത്തും കുറവായതിനാല്‍ 10 പേരുടെ പട്ടികയാക്കി ചുരുക്കി. അപ്പോഴും ഇത്തരക്കാരുടെ എണ്ണം തീരെ കുറവായ സ്റ്റേഷനുകളും ജില്ലയിലുണ്ട്. പുതിയ പട്ടികയില്‍ ഗൗരവമുള്ള കേസുകളുള്ളവര്‍ കുറവാണെന്നും പൊലീസ് പറയുന്നു
അതേസമയം, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും , ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കായംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
ആലപ്പുഴ ജില്ലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ക്രിമനിനല്‍ ആക്റ്റിവിറ്റ്കളുടേയും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോര്‍ട്ട് അയച്ചുവരുകയാണെന്നും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും, ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സം സൃഷ്ടിന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ ഇനിയും തുടരുമെന്നാണ് പൊലീസ് അറിയിക്കുന്നത്.












Click it and Unblock the Notifications