'കുഴിചാടി വരുന്നവര്‍ക്ക് കുഴിമന്തി'; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
ആലപ്പുഴ: ദേശീയപാതയിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് കുഴിമന്തി വിതരണം ചെയ്‌ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.കായംകുളത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതീകാത്മക സമരം നടത്തിയത്.കുഴിതാണ്ടി വരുന്ന യാത്രക്കാർക്ക് കുഴിമന്തി നൽകിക്കൊണ്ടായിരുന്നു സമരം.
രാമപുരം മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്താണ് അപകട ഭീഷണി ഉയർത്തുന്ന കുഴികൾ ഉള്ളത്. ഇവിടങ്ങളിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരത്തിൽ കുഴിമന്തി സമരം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. നെടുമ്പാശേരിയിൽ കുഴിയിപ്പെട്ട് തെറിച്ച് യാത്രക്കാരൻ മരിച്ച സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥനത്ത് ഉയരുന്നത്.

കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ലന്നും ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത് കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവിന്റേത് വിചിത്ര വാദമാണെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രതികരണം. പിഡബ്ല്യുഡി ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനം നടത്തേണ്ടത് എന്നത് വിചിത്ര വാദമാണ്. എന്തിനാണ് പ്രതിപക്ഷ നേതാവ് ദേശീയ പാത അതോറിറ്റിയെ സംരക്ഷിക്കുന്നത്. ആലപ്പുഴയിലെ ദേശീയപാതയില്‍ ഉണ്ടായ മരണത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സര്‍ക്കാരും ഒന്നിച്ചു നിന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications