കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയായ സി.പി. എം നേതാവ് സുഖചികിത്സ: കൊച്ചി സി.ബി. ഐ കോടതി ഇടപെട്ടു

Google Oneindia Malayalam News

തലശേരി: പെരിയ ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതിയായ സി.പി. എം പ്രാദേശിക നേതാവിന് കോടതി വിലക്കുകള്‍ ലംഘിച്ചു ആയുര്‍വേദ സുഖ ചികിത്‌സ നല്‍കിയ സംഭവം വിവാദമാ കുന്നു. ഇതിനെ തുടര്‍ന്ന് സി.ബി. ഐ കോടതി ഇടപെട്ടു. സംഭവത്തില്‍ ആരോപണ വിധേയനായ കണ്ണൂര്‍സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ചൊവ്വാഴ്ച്ച ഹാജരാകാന്‍ എര്‍ണാകുളം സി.ബി. ഐ കോടതി ഉത്തരവിട്ടു.

കോടതിയുടെ അനുമതിയില്ലാതെ സുഖ ചികിത്‌സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് സൂപ്രണ്ടിനോട് ഹാജരാകന്‍ കോടതി ഉത്തരവിട്ടത്. സി.പി. എം മുന്‍ ലോക്കല്‍ സെക്രട്ടറിയും ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയുമായ പീതാംബരനാണ് താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സുഖചികിത്‌സ നല്‍കുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 14-നാണ് നടുവേദനയെ തുടര്‍ന്ന് ചികിത്‌സയ്ക്കായി ജയില്‍ സൂപ്രണ്ട് ജയില്‍ ഡോക്ടറായ അമര്‍നാഥിന്റെ മുന്‍പില്‍ പീതാംബരനെ എത്തിച്ചത്.

knr

ഡോക്ടര്‍ പരിശോധിച്ചുചികിത്‌സ വേണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇവരെ റിമാന്‍ഡ് ചെയ്ത സി.ബി. ഐ കോടതിയുടെ അനുമതിയില്ലാത്തതെ ജയില്‍ സൂപ്രണ്ടര മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയായിരുന്നുവത്രെ.

ഈ മെഡിക്കല്‍ ബോര്‍ഡാണ് 40 ദിവസത്തെ ചികിത്‌സ പീതാംബരന് വേണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.ഇതേ തുടര്‍ന്ന് കോടതിയുടെ അനുമതിയില്ലാതെ പീതാംബരനെ കഴിഞ്ഞ 24-ന് ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2019 ഫെബ്രുവരി 17-ന് രാത്രി ഏഴേമുക്കാലിന് കല്യോട് താന്നിത്തോട് റോഡില്‍ വെച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പീതാംബരന്‍. ഈ കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികളിലൊരാളും പീതാംബരനാണ്.

സി.ബി. ഐ കോടതിയിലാണ് പെരിയ ഇരട്ടക്കൊല കേസിലെ നിയമ നടപടികള്‍ നടക്കുന്നത്. നേരത്തെ പെരിയ ഇരട്ടക്കൊല പാതക കേസിലെ പ്രതികള്‍ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചത് വിവാദമായിരുന്നു. വ്യാജസിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇവര്‍ അഭിഭാഷകനെയും ബന്ധുക്കളെയും ഫോണ്‍ വിളിച്ചത്. ഈക്കാര്യം പുറത്തായതിനെ തുടര്‍ന്ന് ജയിലില്‍ നടത്തിയ റെയ്ഡില്‍ നിരവധി സിംകാര്‍ഡുകളും ഫോണുകളുമാണ്പിടികൂടിയത്.

English summary
Ayurvedic treatment to the accused in the Periya murder case, here is what court said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X