കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; കമ്മീഷണറുടെ മകനുള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

  • By Mithra Nair
Google Oneindia Malayalam News

ബെംഗളൂരു: അരുണാചല്‍ പ്രദേശ് സ്വദേശികളായ രണ്ട് മാധ്യമപ്രവര്‍ത്തക വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ബെംഗളൂരു പൊലീസ് കമ്മീഷണര്‍ എംഎന്‍ റെഡിയുടെ മകനാണ്.

ചൊവ്വാഴ്ച വൈകിട്ട് 8.45ന് എ.ടി.എമ്മില്‍ നിന്നും തിരികെ വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ശാന്തി നഗറിലെ ബെര്‍ലീ സ്ട്രീറ്റില്‍ വച്ചാണ് അതിക്രമമുണ്ടായത്.

-bengaluru.jpg -Properties

വിദ്യാര്‍ത്ഥികളെപ്പറ്റി മോശമായി സംസാരിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ഇവര്‍ അതിക്രമത്തെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിനിയെ ഉപദ്രവിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇരുവരും അശോക് നഗര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റ് ചെയ്ത് നാലുപേരെയും വിദ്യാര്‍ത്ഥിനികള്‍ തിരിച്ചറിഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും ഇതേപ്പറ്റി പൊലീസ് കമ്മീഷണറോട് താന്‍ സംസാരിക്കുമെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു

English summary
Two youths who allegedly molested a girl from the north east and assaulted her cousin in central Bangalore on April 21 have been arrested by the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X