കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി റൗഡികളുടെ കേന്ദ്രം; തുറന്ന് കാണിക്കാന്‍ വെബ് സൈറ്റുമായി കര്‍ണാടക കോണ്‍ഗ്രസ്

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയിലെ ക്രിമിനലുകളെ തുറന്ന് കാണിക്കാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ബിജെപിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ ചിത്രം സഹിതമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്. ബിജെപി അവരുടെ പാര്‍ട്ടിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും, സമൂഹ വിരുദ്ധരെയുമാണ് ഉള്‍പ്പെടുത്തുന്നത്.

ബിജെപിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ചേരുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ലീക്ഡ് ബിജെപി ഡോട് കോം എന്ന വെബ്‌സൈറ്റും ബിജെപിയിലെ ക്രിമിനലുകളെ തുറന്നുകാണിക്കാനായി കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്.

1

ഒരുപടി കടന്നുള്ള നീക്കമാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയെ ക്രിമിനല്‍ പാര്‍ട്ടികളുടെ കേന്ദ്രമായി സ്ഥാപിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപി ഇത്തരക്കാരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിലൂടെ രാഷ്ട്രീയത്തെ തന്നെ ക്രിമിനലുകളുടെ കേന്ദ്രമാക്കി മാറ്റുകയാണ്.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

ബെംഗളൂരുവിലെ ഗ്യാങ് ലോര്‍ഡുകളെയും, ഗുണ്ടാസംഘങ്ങളെയും ബിജെപി അവരുടെ പാര്‍ട്ടിയുടെ ഭാഗമാക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ ബിജെപി എംപി തേജസ്വി സൂര്യയെ നേരത്തെ കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍ സൈലന്റ് സുനിലിനൊപ്പം കണ്ടിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി പുതിയൊരു വിംഗ് തുടങ്ങണമെന്നും റൗഡി മോര്‍ച്ച എന്ന് അതിന് പേരിടാമെന്നും കോണ്‍ഗ്രസ് പരിഹസിച്ചു. കുപ്രസിദ്ധ കുറ്റവാളി ബെത്താനഗരെ ശങ്കരയെ പാര്‍ട്ടിയില്‍ അംഗത്വം കൊടുത്തതും കോണ്‍ഗ്രസ് എടുത്ത് കാണിച്ചു.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍

മന്ത്രി ആര്‍ അശോകയുടെ സാന്നിധ്യത്തിലാണ് ശങ്കരയ്ക്ക് ബിജെപി അംഗത്വം നല്‍കിയത്. നല്ലൂര്‍ ശങ്കര്‍ എന്ന പേര് മാറ്റിയാണ് ശങ്കര ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ റൗഡികള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

നേരത്തെ പ്രമുഖ കുറ്റവാളി മഞ്ജുനാഥിനെ അനേകല്‍ മുനിസിപ്പാലിറ്റിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നിരവധി കൊലപാതക കേസുകള്‍ അടക്കമുണ്ട്. മുഖ്യന്ത്രി ബസവരാജ് ബൊമ്മൈ മഹാഗുരുവിനെ പോലെ പെരുമാറാന്‍ നോക്കുകയാണ്.

ഇതൊരു ഗുണ്ടാ സംസ്ഥാനമാക്കി മാറ്റാനാണ് ബസവരാജിന്റെ ശ്രമമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ തന്നെ വലിയൊരു റൗഡിയുടെ അടുത്തയാളാണെന്ന് ബിജെപി കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട്ടും റൗഡിയാണെന്നും ബിജെപി തിരിച്ചടിച്ചു.

English summary
bjp gives shelter to rowdies in their party in karnataka says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X