ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മേലുദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. ഇന്ദിരാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആരോപണ വിധേയനായ ബെംഗളൂരു സ്വദേശി കിരണ്‍ രാഘവിനെ (40) പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈ സ്വദേശിയായ 28 കാരിയാണ് ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ജോബ് പോര്‍ട്ടല്‍ ഉടമ കിരണ്‍ രാഘവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇയാള്‍ തന്നേ വളരെ നാളായി ഭീഷണിപ്പെടുത്തുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. ഡ്യുട്ടി സമയം കഴിഞ്ഞാലും നിര്‍ബന്ധപൂര്‍വ്വംഇയാള്‍ ഓഫീസില്‍ പിടിച്ചിരുത്തുമായിരുന്നു. മീറ്റിങ്ങുകള്‍ക്കും മറ്റും പോവുമ്പോഴെല്ലാം ഇയാളില്‍ നിന്ന് മോശപ്പെട്ട പെരുമാറ്റം അഭിമുഖീകരിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. മൊബൈലില്‍ സ്ഥിരമായി അശ്ലീല മെസേജുകള്‍ അയക്കുന്നതും ഇയാളുടെ പതിവായിരുന്നു. ഇത്തരം പ്രവണതകളെ എതിര്‍ത്തപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പോലീസിനോടു പറഞ്ഞു.

മൊബൈല്‍ മേസേജുകളടക്കമുുളള തെളിവുകളാണ് യുവതി പോലീസിനു കൈമാറിയിട്ടുളളത്. കമ്പനിയില്‍ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുളള കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ടോ എന്നന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. കമ്മിറ്റി യുവതിയുടെ പരാതിയ്ക്ക് പരിഗണന കൊടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ കമ്പനിക്കെിരെ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications