മോദി ഫാന്‍; മുന്‍ ഇന്ത്യന്‍ താരം വിജയ് ഭരദ്വാജ് ബിജെപിയില്‍!
ബെംഗളൂരു: വിജയ് ഭരദ്വാജിനെ ഓര്‍യില്ലേ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അരങ്ങേറ്റ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസായ ഓള്‍റൗണ്ടര്‍ വിജയ് ഭരദ്വാജ്. അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ സീരിസായെങ്കിലും വെറും 3 ടെസ്റ്റുകളും 10 ഏകദിനങ്ങളും മാത്രമേ ഭരദ്വാജിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ പറ്റിയുള്ളൂ. കാഴ്ചശക്തി മോശമായതിനെ തുടര്‍ന്ന് ഭരദ്വാജ് ടീമില്‍ നിന്നും പുറത്തായി.
39 കാരനായ വിജയ് ഭരദ്വാജ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്നതാണ് ബെംഗളൂരുവില്‍ നിന്നുള്ള പുതിയ വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളില്‍ ആകൃഷ്ടനായിട്ടാണ് ഭരജ്വാജ് ബി ജെ പിയില്‍ അംഗത്വമെടുത്തത്. കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത് കുമാറിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ചയാണ് ഭരദ്വാജ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായത്.

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് എന്ന് വിജയ് ഭരദ്വാജ് വണ്‍ഇന്ത്യയോട് പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബി ജെ പിയില്‍ ചേരാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം മാത്രമാണ് ഭരദ്വാജ് ഇപ്പോള്‍ എടുത്തത്. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കുമെന്നും ഭരദ്വാജ് പറഞ്ഞു.
1999ല്‍ നയ്‌റോബിയില്‍ അരങ്ങേറിയ ഭരദ്വാജ് മൂന്ന് വര്‍ഷം മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചുള്ളൂ. ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഭരദ്വാജ് 2005 വരെ കര്‍ണാടകയ്ക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചു. മധ്യനിര ബാറ്റ്‌സ്മാനും ഓഫ് സ്പിന്‍ ബൗളറുമായിരുന്നു ഭരദ്വാജ്. 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 14 സെഞ്ചുറികള്‍ അടക്കം 5553 റണ്‍സടിച്ചിട്ടുണ്ട്.












Click it and Unblock the Notifications