ജഗദീഷ് ഷെട്ടാറിനോട് മത്സരിച്ച് തോറ്റ് ബസവരാജ് ബൊമ്മൈ: കര്‍ണാടകയിലെ അറിയാത്ത ചരിത്രം
ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് എല്ലാ കാലത്തും പ്രമുഖമായ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ അധികമാര്‍ക്കും അറിയാത്തൊരു ചരിത്രം കൂടിയുണ്ട്. ജഗദീഷ് ഷെട്ടാറുമായി ബന്ധപ്പെട്ടതാണ് ആ ചരിത്രം. ഷെട്ടാര്‍ എക്കാലവും ബിജെപിയുടെ പ്രമുഖ നേതാവായിരുന്നു. ആര്‍എസ്എസിലൂടെയും ജനസംഘത്തിലൂടെയുമായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. ജഗദീഷിന്റെ പിതാവ് ശിവപ്പ ഷെട്ടാറും ജനസംഘത്തിലായിരുന്നു.
ഹുബ്ബലിയില്‍ 1990കളില്‍ ഇദ്ഗാ മൈതാന പ്രശ്നം ആളിക്കത്തിയപ്പോള്‍ ഷെട്ടാറായിരുന്നു മുന്നില്‍ നിന്ന നേതാവ്. ഹുബ്ബലിയില്‍ 400 കിലോമീറ്റര്‍ നീളമുള്ള മൈതാനമായിരുന്നു ഈദ്ഗാഹ് മൈതാനം. അതിന്റെ പേരിലാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.ഈദ്ഗാഹ് മൈതാനത്താണ് മുസ്ലീങ്ങള്‍ ഈദ് നമസ്കാരം നടത്തുന്നത്.

ഇതൊരു ദീര്‍ഘകാലത്തെ ലീസിന്റെ പേരിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. കിട്ടൂര് റാണി ചെന്നമ്മ മൈതാനം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു. ഇവിടെ കായിക മത്സരങ്ങളും, പൊതുയോഗങ്ങളും നടത്താറുമുണ്ടായിരുന്നു. അഞ്ജുമാന്‍ ഇ ഇസ്ലാം എന്ന മുസ്ലീം ഗ്രൂപ്പ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉയര്‍ന്ന് വന്നത്. ഇവിടെ നിര്‍മാണം നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ നിരവധി പേരാണ് കോടതിയെ സമീപിച്ചത്.
വര്‍ഷങ്ങളോളം ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ടായിരുന്നു. അതേസമയം കര്‍ണാടകയില്‍ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചത് ഈ കേസായിരുന്നു. അതിനൊപ്പമാണ് ബിജെപിയും വളര്‍ന്നത്. 1992ല്‍ ഇവിടെ ദേശീയ പതാക ഉയര്‍ത്താന്‍ തീവ്ര വലതുപക്ഷ കക്ഷികളും ബിജെപിയുമെല്ലാം തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ജുമാന്‍ ഇസ്ലാം ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ച് ഇവിടെ പതാക ഉയര്‍ത്തി.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
പിന്നീട് പോലീസ് ഇവിടെ നിന്ന് പതാക മാറ്റി. ഉമാ ഭാരതി അടക്കമുള്ളവര്‍ സ്വാതന്ത്ര ദിനത്തില്‍ ഇവിടെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. അവര്‍ അറസ്റ്റിലാവുകയും ചെയ്തു. ദക്ഷിണേന്ത്യയിലൊന്നും സാന്നിധ്യമില്ലാതിരുന്ന ബിജെപിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത് ഈ വിഷയമായിരുന്നു.ഏറ്റവും രസകരമായ കാര്യം, ഈ വിവാദങ്ങളൊക്കെ നടക്കുന്നതിനിടയില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നുവെന്നതാണ്.
1994ല്‍ ഹുബ്ബലി റൂറലില്‍ നിന്നായിരുന്നു മത്സരം. ജഗദീഷ് ഷെട്ടാറായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അന്ന് 16000 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്. ഇന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ആയിരുന്നു ഷെട്ടാര്‍ പരാജയപ്പെടുത്തിയത്. അന്ന് ജനതാദളിനൊപ്പമായിരുന്നു ബൊമ്മൈ. ഈ വിവാദങ്ങളൊക്കെ അവര്‍ക്ക് ഗുണം ചെയ്തുവെന്ന് വ്യക്തമായിരുന്നു.
ബൊമ്മൈയും രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നത്. എസ്ആര്‍ ബൊമ്മൈയുടെ മകനാണ് ബസരാജ്. 2008ലാണ് ബൊമ്മൈ ബിജെപിയില്‍ ചേരുന്നത്. ബൊമ്മൈയുടെ മന്ത്രിസഭയില്‍ ഷെട്ടാര്‍ ചേരാന്‍ വിസമ്മതിച്ചതും ഈ വിജയം നല്കുന്ന മുന്‍തൂക്കം എപ്പോഴും ഉള്ളത് കൊണ്ടായിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications