ഹിന്ദി ദേശീയ ഭാഷയല്ല, അങ്ങനെയാവാന്‍ അനുവദിക്കില്ല, അമിത് ഷായുടെ നീക്കത്തിനെതിരെ സിദ്ധരാമയ്യ
ബെംഗളൂരു: ഹിന്ദിയെ ദേശീയ ഭാഷയായി കൊണ്ടുവരാനുള്ള അമിത് ഷായുടെ നീക്കത്തെ എതിര്‍ത്ത് പ്രതിപക്ഷം. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബിജെപി സാംസ്കാരിക തീവ്രവാദം നടപ്പാക്കുകയാണ്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള അജണ്ടയാണിതെന്നും അദ്ദേഹം തുറന്നടിച്ചു. സ്വന്തം സംസ്ഥാനത്തെ അമിത് ഷാ വഞ്ചിച്ചിരിക്കുകയാണ്. അവിടെ ഹിന്ദിയല്ല ഗുജറാത്തിയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം. മാതൃഭാഷയായ ഗുജറാത്തിക്ക് പകരം അവിടെ ഹിന്ദി കൊണ്ടുവരാനുള്ള രാഷ്ട്രീയ അജണ്ടയാണ് അമിത് ഷാ നടപ്പാക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

അമിത് ഷാ നേരത്തെ ഇംഗ്ലീഷിന് ബദലായി ഹിന്ദിയെ രാജ്യത്തെ പ്രധാന ഭാഷയായി മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37ാമത് യോഗത്തിലാണ് അമിത് ഷാ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഔദ്യോഗിക ഭാഷയിലാണെന്നും, അതിലൂടെ ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒരു കന്നഡിഗയെന്ന നിലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശത്തെ എതിര്‍ക്കുന്നു. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അതൊരിക്കലും ദേശീയ ഭാഷയാവാന്‍ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഇന്ത്യഎഗെയിന്സ്റ്റ് ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഗും ഇതോടാപ്പം നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ അന്തസത്ത തന്നെ ഭാഷാ വൈവിധ്യമാണ്. നമ്മള് പരസ്പരം ബഹുമാനിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുന്നു. ബഹുസ്വരത നമ്മുടെ രാജ്യത്തെ എപ്പോഴും ഒന്നിപ്പിക്കുന്ന ഘടകമാണ്. ഇതിനെ തകര്‍ക്കാനുള്ള ബിജെപിയുടെ ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ത്തു. അതിനെ ശക്തമായി നേരിടുമെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നല്കി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഫെഡറലിസത്തിന് എതിരാണ്. അത് സഹകരണ മനോഭാവമല്ല. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കടന്നുകയറലാണ്. നമ്മുടെ ഭാഷകളെ കുറിച്ചുള്ള ബിജെപിയുടെ ചിന്താഗതികളെ നേരിടേണ്ടതുണ്ട്. അതോടൊപ്പം തിരുത്തേണ്ടതുമാണെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബിജെപിയുടെ ഇത്തരം നിലപാടുകള്‍ സവര്‍ക്കറെ പോലുള്ള കപട ദേശീയവാദികളില്‍ നിന്നാണ് ലഭിച്ചതെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. മന്ത്രിസഭയുടെ 70 ശതമാനം കാര്യങ്ങളും ഹിന്ദിയിലാണ് തയ്യാറാക്കുന്നതെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കി, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദി ഇംഗ്ലീഷിന് ബദല്‍ എന്ന നിലയിലാണ് അംഗീകരിക്കപ്പെടേണ്ടത്. നമ്മുടെ രേഖകളെല്ലാം ഇംഗ്ലീഷിന് പകരം ഹിന്ദി കൊണ്ടുവരാം. എന്നാല്‍ ഇത് പ്രാദേശിക ഭാഷകള്‍ക്കുള്ള ബദല്‍ അല്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ബിജെപിയുടെ ഈ നീക്കത്തെ എന്ത് വില കൊടുത്തും എതിര്‍ക്കേണ്ടതുണ്ടെന്ന് സിദ്ധരാമയ്യ പറയുന്നു. കര്‍ണാടകത്തിന്റെ കവികളും, എഴുത്തുകാരും, സംസ്ഥാനത്തിന്റെ ഏകീകരണത്തിന് സഹായിച്ചവരാണ്. ഇവരുടെ പരിശ്രമങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സാംസ്കാരിക തീവ്രവാദം ഹിന്ദി ഭാഷ സംസാരിക്കാത്ത സംസ്ഥാനങ്ങളോട് വേണ്ടത. ഭാഷാപരമായും സാംസ്കാരികപരമായും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കേണ്ട സമയമായെന്ന് ബിജെപി തിരിച്ചറിയണം. അഖിലേന്ത്യാ തലത്തിലുള്ള പരീക്ഷകള്‍ പ്രാദേശിക ഭാഷകളിലും സംഘടിപ്പിക്കണം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കണം. എല്ലാ ഭാഷയും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
സ്വന്തം ജന്മദേശത്തെ വഞ്ചിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഇന്ത്യയുടെ താല്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാവും. സ്വന്തം നാടായ ഗുജറാത്തിലെ ഭാഷയെ മാറ്റി ഹിന്ദി കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അമിത് ഷായുടെ വേരുകളുള്ളത് മഹാത്മാ ഗാന്ധി ജനിച്ച നാട്ടിലാണ്. എന്നാല്‍ അദ്ദേഹം പെരുമാറുന്നത് സവര്‍ക്കറെ പോലെയാണെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. അതേസമയം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ഒരു നീക്കവും നല്ല രീതിയില്‍ നടപ്പായിട്ടില്ലെന്ന് ചരിത്രം എല്ലാവരെയും ഓര്‍മിപ്പിക്കുന്നുണ്ട്. കന്നഡ സംസ്കാരത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications