ക്രിസ്തുജയന്തി കോളേജില്‍ പുസ്തകോത്സവം തുടങ്ങി !
ബെംഗളുരു:ബെംഗളൂരു ക്രിസ്തു ജയന്തി കോളേജില്‍ ഈ വര്‍ഷത്തെ ജ്ഞാന ജയന്തി പുസ്തകോത്സവം ആരംഭിച്ചത് എഴുത്തുകാരനായ മൈക്കല്‍ എംബ്രിയുടെ പ്രശസ്തമായ വാചകത്തോടെയാണ്. ''ഞാനൊരിക്കലും നിധിയന്വേഷിച്ച് പോവാറില്ല , ഞാന്‍ ഓരോ തവണ ലൈബ്രറി സന്ദര്‍ശിക്കുമ്പോഴും നിധി കണ്ടെത്താറുണ്ട്'' എന്നാണ് ആ വാചകം.
വായനയുടെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും അധ്യാപകരിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളേജില്‍ പുസ്തകോത്സവത്തിനു തുടക്കം കുറിച്ചത് ''നല്ല പുസ്തകങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനിക്കാന്‍ കഴിയും. കൂടാതെ വ്യക്തിത്വവികസനത്തിനും പുസ്തകങ്ങള്‍ സഹായകമാവും. പ്രായഭേദമന്യേയാണ് ഓരോരുത്തരിലേക്കും പുസ്തകങ്ങള്‍ അറിവു പകരുന്നത്. അതുകൊണ്ടു തന്നെ പുസ്തക പ്രസാധകര്‍ ബിസിനസ്സാണ് ചെയ്യുന്നതെങ്കിലും അവര്‍ മറ്റുളളവര്‍ക്ക് അറിവു പകരുകയാണ് ചെയ്യുന്നത്''

പുസ്തകോത്സവം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ജോസ്‌കുട്ടി പറഞ്ഞു. ഓണ്‍ ലൈന്‍ പോര്‍ട്ടലായ വണ്‍ ഇന്ത്യ (കന്നട) ചീഫ് എഡിറ്റര്‍ എസ് കെ ശ്യാമ സുന്ദര മുഖ്യാതിഥിയായി. വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായനയും എങ്ങനെയാണ് ഒാരോരുത്തരെയും സ്വാധീനിക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരെ ഓര്‍മ്മിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ താനൊരു പുസ്തക പുഴുവായിരുന്നു .പക്ഷേ തൊഴില്‍ ഡിജിറ്റല്‍ രംഗത്തായതിനാല്‍ വായന നിന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ മാത്രമാണ് ശ്രദ്ധ. പിന്നെ സോഷ്യല്‍ മീഡിയയിലും .ശ്യാമ സുന്ദര കൂട്ടിച്ചേര്‍ത്തു. 4000 ത്തോളം വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പ്രസാധകരുടെ 46000 ത്തോളം പുസ്തകങ്ങളാണ് എക്‌സിബിഷനിലുളളത്. വിദ്യാര്‍ത്ഥികളും പുസ്‌തകമേള ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു













Click it and Unblock the Notifications