Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റുകള്‍ പ്രവചിക്കുന്നയാളല്ല ഞാന്‍, കര്‍ണാടകയില്‍ പക്ഷേ.... പ്രിയങ്ക ഗാന്ധി പറയുന്നത് ഇങ്ങനെ

ബെംഗളൂരു: കര്‍ണാടകയില്‍ എത്ര സീറ്റ് കിട്ടുമെന്ന കാര്യം പ്രവചിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബെംഗളൂരുവില്‍ പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. സീറ്റുകള്‍ പ്രവചിക്കുന്നയാളല്ല ഞാന്‍. പക്ഷേ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ലഭിക്കുന്ന പ്രതികരണം കാണുമ്പോള്‍ പ്രതീക്ഷയുണ്ട്. ജനങ്ങള്‍ക്ക് കര്‍ണാടകയിലെ അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. നല്ല പ്രതീക്ഷയുമുണ്ട്. പക്ഷേ ഞാന്‍ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കുന്നയാളല്ല. എനിക്ക് കാണാന്‍ സാധിക്കുന്നത് സംസ്ഥാനത്ത് കിട്ടുന്ന പ്രതികരണമാണ്. ജനങ്ങളില്‍ നിന്ന് കിട്ടുന്ന പ്രതികരണം പോസിറ്റീവാണെന്നും പ്രിയങ്ക വ്യക്തമാക്കി.

PRIYANKA GANDHI

ബെംഗളൂരുവില്‍ മെഗാ റോഡ് ഷോ കഴിഞ്ഞ ശേഷം മാധ്യമങ്ങളുമായി സംസാരിക്കവേയാണ് പ്രിയങ്ക സംസ്ഥാനത്തെ സാധ്യതകളെ കുറിച്ച് മനസ്സുതുറന്നത്. ജനങ്ങള്‍ക്ക് അഴിമതി അവസാനിപ്പിക്കണമെന്നുണ്ട്. അത് കോണ്‍ഗ്രസിന് ലഭിക്കുന്ന പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ബെംഗളൂരുവിലെ വിജയനഗറിലായിരുന്നു പ്രിയങ്കയുടെ റാലി. വിജയനഗര്‍ എംഎല്‍എ എം കൃഷ്ണപ്പയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. ഈ മണ്ഡലത്തില്‍ നിന്ന് ഒരിക്കല്‍ കൂടി ജയം തേടി കൃഷ്ണപ്പ മത്സരിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ മകന്‍ പ്രിയ കൃഷ്ണയും റാലിയിലുണ്ടായിരുന്നു. സമീപ മണ്ഡലമായ ഗോവിന്ദരാജനഗറില്‍ നിന്ന് പ്രിയ കൃഷ്ണ മത്സരിക്കുന്നുണ്ട്.

അതേസമയം ഗംഭീരമായിട്ടായിരുന്നു കോണ്‍ഗ്രസ് ബെംഗളൂരുവിലെ റാലി നടത്തിയത്. വന്‍ തോതിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് വോട്ടര്‍മാരെ പരമാവധി എത്തിക്കാനുള്ള പാര്‍ട്ടികളുടെ അവസാന ദിവസം കൂടിയാണ്. കടുത്ത മത്സരമാണ് കര്‍ണാടകയില്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ ഇന്ന് പലയിടങ്ങളിലായി റോഡ് ഷോയും, റാലികളും നടത്തി.

സംസ്ഥാനത്ത് മത്സരം കടുത്ത് കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആര് ജയിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിരവധി എക്‌സിറ്റ് പോളുകള്‍ നേരത്തെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിരുന്നു.

കേരള സ്റ്റോറി അടക്കമുള്ള വിഷയങ്ങള്‍ നേരത്തെ കര്‍ണാടകയില്‍ ചര്‍ച്ചയായിരുന്നു. നിരവധി വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാനത്തിനായി നല്‍കിയിരുന്നു. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം നല്‍കുന്ന പദ്ധതി അടക്കം കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇത് സംസ്ഥാനത്ത് വലിയ ജനപ്രീതിയും നേടിയിരുന്നു.

രാഹുല്‍ ഗാന്ധി കരഴിഞ്ഞ ദിവസം ഡെലിവെറി പാര്‍ട്ണര്‍മാരുമായി അടക്കം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബെംഗളൂരുവില്‍ ആപ്പുകള്‍ വഴി ഡെലിവെറി നടത്തുന്ന സര്‍വീസുകളുമായിട്ടായിരുന്നു ചര്‍ച്ചകള്‍. ബെംഗളൂരുവിലെ ഹോട്ടല്‍ ഡെലിവെറി വര്‍ക്കര്‍മാരുമായും രാഹുല്‍ ചര്‍ച്ച നടത്തി. ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+