കര്‍ണാടകത്തില്‍ എതിരില്ലാതെ സിദ്ധരാമയ്യയുടെ ജനപ്രീതി; എബിപി സര്‍വേയില്‍ ഫേവറിറ്റ്!!
ബെംഗളൂരു: കര്‍ണാടകത്തിലെ സര്‍വേ ഫലത്തില്‍ ഏറ്റവും ജനപ്രിയ നേതാവായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഏറ്റവും അനുയോജ്യനായ നേതാവ് സിദ്ധരാമയ്യ ആണെന്ന് എബിപി ന്യൂസ്-സീ വോട്ടര്‍ സര്‍വേയില്‍ പറയുന്നു. 39.1 ശതമാനം ആളുകളാണ് അദ്ദേഹം മുഖ്യമന്ത്രിയായി വരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രണ്ടാം സ്ഥാനത്താണ്. 31.1 ശതമാനമാണ് അദ്ദേഹത്തെ പിന്തുണച്ചത്. കുമാരസ്വാമി 21.4 ശതമാനവും, ഡികെ ശിവകുമാറിന് 3.2 ശതമാനവുമാണ് പിന്തുണ ലഭിച്ചിരിക്കുന്നത്. ഇവരേക്കാള്‍ എല്ലാം ബഹുദൂരം മുന്നിലാണ് സിദ്ധരാമയ്യ.

ബിജെപിയുടെ തന്നെ നളീന്‍ കുമാര്‍ കട്ടീലിന് 1.6 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 1.4 ശതമാനത്തിന്റെ വോട്ട് ലഭിച്ചു. അതേസമയം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്്ക് വെറും 0.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
ബിജെപിയുടെ ജഗദീഷ് ഷെട്ടാറിന് കിട്ടിയത് 0.2 ശതമാനം വോട്ടാണ്. അതേസമയം ആര്‍ക്ക് അനുകൂലമാണ് സംസ്ഥാനത്തെ സാഹചര്യമെന്ന് വ്യക്തമാണ്. അത് കോണ്‍ഗ്രസിനൊപ്പമാണ്. അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് രൂപീകരിക്കുമെന്നും വ്യക്തമാണ്. സിദ്ധരാമയ്യ അല്ലെങ്കിലും സംസ്ഥാനത്തെ ഏറ്റവും പോപ്പുലര്‍ നേതാവാണ്.
യെഡിയൂരപ്പയ്‌ക്കൊപ്പമോ അതിന് മുകളിലോ സ്വാധീന ശക്തി സിദ്ധരാമയ്യക്ക് സംസ്ഥാനത്തുണ്ട. ബിജെപിക്ക് ഇതുവരെ ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിനെ ശക്തമായി തിരിച്ചുകൊണ്ടുവന്നത് സിദ്ധരാമയ്യയാണ്. ഒരിക്കല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കാനും സാധിച്ചിരുന്നു.
കഴിഞ്ഞ തവണ സീറ്റുകള്‍ കുറഞ്ഞിട്ടും സഖ്യ സര്‍ക്കാരുണ്ടാക്കുന്നതിലും സിദ്ധരാമയ്യയുടെ പങ്ക് വലുതായിരുന്നു. അതേസമയം ഇത്തവണ ബിജെപിക്കെതിരെ അതിശക്തമായ വികാരം സംസ്ഥാനത്തുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് എല്ലാ ശക്തിയുമെടുത്താണ് രംഗത്തുള്ളത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം തന്റെ അവസാനത്തെ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് സിദ്ധരാമയ്യ നേരത്തെ പ്രഖ്യാപിച്ചതാണ്. ബൊമ്മൈ സര്‍ക്കാരിന്റെ പ്രകടനത്തില്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ അസംതൃപ്തരാണ്. എബിപി സര്‍വേ പ്രകാരം 46.9 ശതമാനം പേരാണ് ബൊമ്മൈയുടെ പ്രകടനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയത്.
50.5 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രകടനവും മോശമാണെന്ന് അഭിപ്രായപ്പെട്ടു. യെഡിയൂരപ്പയെ മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ ബിജെപിയെ മോശമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. ലിംഗായത്തുകള്‍ക്കിടയിലെ പിന്തുണയും ബിജെപിക്ക് നഷ്ടമായിട്ടുണ്ട്. മികച്ച നേതാവ് കര്‍ണാടകയില്‍ ഇല്ലാത്തതും ബിജെപിക്ക് തിരിച്ചടിയാണ്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications