Get Updates
Get notified of breaking news, exclusive insights, and must-see stories!

22കാരന്‍ 100ല്‍ വിളിച്ച് വനിതാ പോലീസിനെ കമന്റടിച്ചു, 222 തവണ!

ബെംഗളൂരു: തീക്കട്ടയില്‍ ഉറുമ്പരിക്കുകയോ. അതെ എന്ന് തോന്നും ഈ വാര്‍ത്ത വായിച്ചാല്‍. ആളുകള്‍ക്ക് പരാതി അറിയിക്കാനുള്ളതാണ് പോലീസിന്റെ കണ്‍ട്രോള്‍ റൂമിലെ 100 എന്ന ഫോണ്‍ നമ്പര്‍. എന്നാല്‍ കണ്‍ട്രോള്‍ റൂമിലെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ വിളിച്ച് അശ്ലീലം പറഞ്ഞാല്‍ എങ്ങിനിരിക്കും. അതും ഒന്നും രണ്ടും തവണയല്ല, 222 തവണ.

തുടര്‍ച്ചയായി 11 ദിവസം 222 തവണ വനിതാ പോലീസിനെ വിളിച്ച് അശ്ലീലം പറഞ്ഞ 22 കാരനെ ഒടുവില്‍ പോലീസ് തന്നെ പൊക്കി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെയാണ് വിനയ് എന്ന 22 കാരന്‍ പോലീസ് കണ്‍ട്രോളില്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരെ ശല്യം ചെയ്തത്. സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നാണ് ഈ വിരുതന്‍ കോളുകളത്രയും ചെയ്തത് എന്നതാണ് ഏറെ രസകരം.

mobile-phone

കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് ശല്യം ചെയ്ത വിനയിനെ കബണ്‍ പാര്‍ക്ക് പോലീസാണ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തത്. രാമനഗരത്തില്‍ സ്വന്തമായി പലചരക്ക് കട നടത്തുകയാണ് ഇയാള്‍. യുവാവിന്റെ ശല്യം സഹിക്കാന്‍ പറ്റാതായതോടെയാണ് കണ്‍ട്രോള്‍ റൂം അധികൃതരെ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍മാര്‍ വിവരം അറിയിച്ചത്. ഈ കളി നല്ലതിനല്ല എന്ന് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വിനയിന് താക്കീത് കൊടുത്തെങ്കിലും അയാള്‍ അത് ശ്രദ്ധിച്ചതേയില്ലത്രെ.

20 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കാണ് ഇയാളെക്കൊണ്ട് ഉപദ്രവം ഉണ്ടായത്. രാത്രി വൈകിയും ഇയാള്‍ 100 ല്‍ വിളിച്ച് അസഭ്യം പറയാറുണ്ടായിരുന്നത്രെ. 222 കോളുകളുടെയും ശബ്ദരേഖ കണ്‍ട്രോള്‍ റൂം ഡി വി ഡിയിലാക്കി കബണ്‍ പാര്‍ക്ക് പോലീസിന് കൈമാറി. വിനയിനെ അറസ്റ്റ് ചെയ്ത വിവരം ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+