ഉഡുപ്പിയില്‍ ഗോഡ്‌സെയുടെ പേരില്‍ സൈന്‍ബോര്‍ഡ്, പിഴുത് മാറ്റി പഞ്ചായത്ത്, കേസെടുത്ത് പോലീസ്
ബെംഗളൂരു: കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പേരില്‍ സൈന്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതില്‍ വന്‍ വിവാദം. ഇവിടെ പുതിയതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. വലിയ വിവാദങ്ങളാണ് ഇതേ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. പദുഗിരി നാഥുറാം ഗോഡ്‌സെ രസ്‌തെ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഇത് കണ്ടെത്തിയത്. ഉടനെ തന്നെ ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തു. ഇവര്‍ ഉടന്‍ തന്നെ നടപടിയെടുത്തു. പോലീസിന്റെ സഹായത്തോടെ ഈ ബോര്‍ഡ് എടുത്ത് മാറ്റി. ഇന്ന് രാവിലെയാണ് റോഡിന് ഇത്തരത്തില്‍ പേരിട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് പഞ്ചായത്ത് വികസന ഓഫീസര്‍ രാജന്ദ്ര പറഞ്ഞു.

എപ്പോഴാണെന്നോ, ആരാണെന്നോ ഈ സൈന്‍ ബോര്‍ഡ് വെച്ചതെന്ന് അറിയില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഗോഡ്‌സെയുടെ പേരില്‍ റോഡ് നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടേയില്ല. കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച ബോര്‍ഡ് ആരാണ് വെച്ചതെന്ന് അറിയില്ല. കര്‍കല റൂറല്‍ പോലീസില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട് അവരുടെ സഹായത്തോടെ തന്നെ സൈന്‍ ബോര്‍ഡ് നീക്കം ചെയ്തതെന്നും പിഡിഒ പറഞ്ഞു. താലൂക്ക് പഞ്ചായത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുമ്പാണ് ഈ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചതെന്നാണ് സൂചന. പക്ഷേ തിങ്കളാഴ്ച്ച മാത്രമാണ് ഇത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്.
കര്‍ക്കല താലൂക്ക് പഞ്ചായത്ത് ദിവസങ്ങള്‍ക്ക് മുമ്പ് പദുഗിരി ഗ്രാമത്തിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ചില അക്രമികളാണ് ഗോഡ്‌സെയുടെ പേരിലുള്ള ബോര്‍ഡ് സ്ഥാപിച്ചതെന്ന് സിലാ പഞ്ചായത്ത് സിഇഒ പ്രസന്ന പറഞ്ഞു. ബോര്‍ഡ് സ്ഥാപിച്ച എല്ലാ സമൂഹ വിരുദ്ധര്‍ക്കെതിരെയും നടപടിയെടുക്കാനും പ്രസന്ന നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ വൈകാതെ തന്നെ കണ്ടെത്തും. ഈ സൈന്‍ ബോര്‍ഡ് വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദമായത്. തുടര്‍ന്ന് പഞ്ചായത്ത് സമ്മര്‍ദത്തിലായിരുന്നു. ഇതോടെയാണ് പോലീസ് അടക്കം ഇടപെട്ട് കേസെടുക്കാന്‍ തീരുമാനിച്ചത്.
കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി വി സുനില്‍ കുമാറിന്റെ മണ്ഡലത്തിലാണ് ഗോഡ്‌സെയുടെ പേരില്‍ റോഡ് നിര്‍മിച്ച് സൈന്‍ ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ല ഈ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചതെന്ന് മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി. ചില സമൂഹ വിരുദ്ധരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ ആദ്യത്തെ തീവ്രവാദിയുടെ പേരാണ് ബോലാ പഞ്ചായത്തിലെ റോഡിന് ഇട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ഇത് കണ്ടെത്തിയെന്ന് യോഗി ഇന്ന എന്ന കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പഞ്ചായത്ത് അധികൃതര്‍ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പിഡിഒ ഇതില്‍ പങ്കില്ലെന്നാണ് അറിയിച്ചത്. ചില സമൂഹവിരുദ്ധര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് ഇത് സ്ഥാപിച്ചതെന്നും യോഗേഷ് പറഞ്ഞു.












Click it and Unblock the Notifications