കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം തോറും റോഡ് ടാക്‌സ് അടച്ചുകൊണ്ടിരിക്കണോ?

Google Oneindia Malayalam News

ബാംഗ്ലൂര്‍: സംസ്ഥാനം തോറും റോഡ് ടാക്‌സ് അടച്ചുകൊണ്ടിരിക്കണോ എന്ന് ചോദിച്ചാല്‍ വേണം എന്ന് തന്നെയാണ് മറുപടി. കര്‍ണാടകത്തിന് പുറത്ത് രജിസ്‌ട്രേഷനുള്ള വണ്ടികള്‍ ആജീവനാന്ത റോഡ് ടാക്‌സ് അടച്ചില്ലെങ്കില്‍ കേസെടുക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കര്‍ണാടക മോട്ടോര്‍ വെഹിക്കിള്‍സ് ടാക്‌സേഷന്‍ ആക്ട് പ്രകാരമാണ് റോഡ് ടാക്‌സിന്റെ പേരിലുള്ള ഈ കളക്ഷന്‍. നിയമപ്രകാരം ടാക്‌സടച്ചില്ലെങ്കില്‍ കേസെടുക്കലും, പിഴ അടക്കാത്ത വണ്ടികള്‍ ലേലം ചെയ്യലുമാണ് ഇവിടെ നടക്കുന്നത്.

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വണ്ടികളുടെ ഉടമകള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വാഹനം വാങ്ങുമ്പോള്‍ തന്നെ ആജീവനാന്ത റോഡ് ടാക്‌സ് അടക്കുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ സംസ്ഥാനത്തിന് കിട്ടുന്നില്ല എന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. റോഡ് ടാക്‌സിന്റെ ഒരു ഭാഗം കേന്ദ്രത്തിലേക്കും, കേന്ദ്ര വിഹിതമായി സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനം തോറും റോഡ് ടാക്‌സ് അടക്കണം എന്നതിലെ യുക്തിയാണ് വാഹനമുടമകള്‍ ചോദ്യം ചെയ്യുന്നത്.

karnataka

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത 267 വാഹനങ്ങള്‍ക്കെതിരെയാണ് ജൂലൈ വരെ കര്‍ണാടക പോലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ 103 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയാണ് ഈ നിര്‍ബന്ധിത ടാക്‌സിലൂടെയും പിഴയിലൂടെയും സര്‍ക്കാര്‍ ഉണ്ടാക്കുന്ന വരുമാനം. ആഡംബര കാറുകളും ബൈക്കുകളുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നികുതി നിയമത്തില്‍ പെട്ടുപോകുന്നത്.

നികുതി വെട്ടിക്കാനായി സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുന്‍പ് രണ്ടോ മൂന്നോ വര്‍ഷങ്ങളിലേക്ക് മാത്രമായി നികുതി അടക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ മാറ്റം വരുത്തി ആജീവനാന്ത ടാക്‌സ് അടച്ചേ പറ്റൂ എന്ന സ്ഥിതിയാണ്. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോഴുള്ള വിലയാണ് നികുതി നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത്. ഇത്രയും കൂടിയ ടാക്‌സ് അടക്കാന്‍ വയ്യ, വണ്ടി നിങ്ങളെടുത്തോ എന്നതാണ് പല വാഹനമുടമകളും പറയുന്നത്.

English summary
Non-state Car Owners form Karnataka approached the Supreme Court, seeking the court’s intervention. They want the court to annul the rule which makes it mandatory for them to pay Life Time Tax if a car registered outside Karnataka has been plying in the state for 30 days or more.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X