ജനങ്ങള്‍ ചിന്തിക്കണം, അവര്‍ നിങ്ങളെ കൊള്ളയടിക്കുകയാണ്, കോണ്‍ഗ്രസ് മാറ്റം കൊണ്ടുവരുമെന്ന് പ്രിയങ്ക
മൈസൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ ആവേശവുമായി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം. മൈസൂരുവിലെ കൃഷ്ണരാജനഗരയില്‍ റോഡ് ഷോയാണ് പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. വന്‍ ജനക്കൂട്ടം തന്നെ പ്രിയങ്കയെ കാണാനെത്തിയിരുന്നു. തുറന്ന വാഹനത്തിലായിരുന്നു പ്രിയങ്കയുടെ സഞ്ചാരം.
പ്രിയങ്കയ്‌ക്കൊപ്പം രണ്‍ദീപ് സുര്‍ജേവാലയും, മറ്റ് പ്രാദേശിക നേതാക്കളും ധാരാളമുണ്ടായിരുന്നു. പാര്‍ട്ടി അനുഭാവിയും, ആരാധകനുമായ ഒരു യുവാവിനൊപ്പം പ്രിയങ്ക സെല്‍ഫിയെടുക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് കൈ കൊടുത്തായിരുന്നു അവരുടെ റോഡ് ഷോ മുന്നോട്ട് പോയത്. കര്‍ണാടകയില്‍ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.

ജനങ്ങള്‍ അവരുടെ ചിന്താശേഷി ഉപയോഗിക്കണം. ബിജെപി നേതാക്കളുടെ വാക്കുകള്‍ കേട്ട് മാത്രം അവര്‍ക്ക് വോട്ട് ചെയ്യരുത്. കാരണം നുണകളാണ് ബിജെപി നേതാക്കള്‍ പറയുന്നതെല്ലാം. ബിജെപി നേതാക്കള്‍ വോട്ടു കിട്ടാനിയ എന്തും പറയും. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നോക്കൂ. പ്രതിപക്ഷത്തെ നേതാക്കള്‍ അദ്ദേഹത്തിന് കുഴിമാടം ഒരുക്കുകയാണെന്നാണ് പറഞ്ഞത്.
ഇത് എന്ത് തരം സംസാരമാണ്. ഈ രാജ്യത്തെ ഓരോ പൗരനും, സ്വന്തം പ്രധാനമന്ത്രിയുടെ ആരോഗ്യം നല്ലതാവണം എന്ന് മാത്രമേ ചിന്തിക്കൂ. ഇത്തരം വാക്കുകള്‍ കേട്ട് ഒരിക്കലും കര്‍ണാടകയിലെ ജനങ്ങള്‍ വോട്ട് ചെയ്യരുത്. മോദിയുടെ വാക്കുകള്‍ കേട്ട് വോട്ട് ചെയ്യുന്നതിന് പകരം, സ്വന്തം മനസ്സാക്ഷി എന്ത് പറയുന്നു എന്ന് നോക്കി വോട്ട് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണ്. അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടതുണ്ട്. അതിനായി കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങളെ സഹായിക്കണം. അതിലൂടെ പുതിയൊരു പ്രതീക്ഷ ജനങ്ങളിലുണ്ടാക്കാന്‍ സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടകയില്‍ അടിമുടി അഴിമതിയാണ്. വ്യാപകമായ അഴിമതി എല്ലാ മേഖലയിലും നടക്കുന്നുണ്ട്.
ഒന്നര ലക്ഷം കോടി രൂപയാണ് ഈ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ചതെന്നും പ്രിയങ്ക ആരോപിച്ചു. അതേസമയം ചാമരാജ് നഗറിലെ ഹാനൂര്‍ ടൗണില്‍ നിന്നുള്ള സ്ത്രീകളുമായി പ്രിയങ്ക സംവദിക്കുകയും ചെയ്തു. ഇവര്‍ സ്വന്തം പ്രശ്‌നങ്ങള്‍ പ്രിയങ്കയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഈ തിരഞ്ഞെടുപ്പിനെ ലഘുവായി കാണരുതെന്ന് വനിതാ വോട്ടര്‍മാരോട് പ്രിയങ്ക അഭ്യര്‍ത്ഥിച്ചു. അവരുടെ കുട്ടികളുടെയും, യുവാക്കളുടെയും ഭാവിക്ക് ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. അതേസമയം ബിജെപിയോട് ചോദ്യങ്ങളുമായി ഇതിനിടെ കോണ്‍ഗ്രസ് രംഗത്തെത്തി. എന്തിനാണ് ബിജെപി സര്‍ക്കാര്‍ കന്നട ജനതയെ വഞ്ചിച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ഇതിനെല്ലാം ഉത്തരം ബൊമ്മൈ സര്‍ക്കാര്‍ നല്‍കണം. സംവരണത്തിന്റെ പേരില്‍ മഹാതട്ടിപ്പാണ് ബിജെപി നടത്തിയത്. ലിംഗായത്തുകള്‍, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുമെന്നാണ് അവര്‍ പറയുന്നത്. എന്തുകൊണ്ട് ഈ തീരുമാനത്തെ സുപ്രീം കോടതിയില്‍ അവര്‍ പ്രതിരോധിച്ചില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു.












Click it and Unblock the Notifications