ആയിരങ്ങള്‍ പുനീതിന്റെ വിലപായാത്രയില്‍, തിയേറ്ററുകളെല്ലാം അടച്ചിട്ടും, കണ്ണുകള്‍ ദാനം ചെയ്യും
ബെംഗളൂരു: ഇന്ത്യന്‍ സിനിമാ ലോകം തന്നെ ആകെ നെഞ്ചുതകര്‍ന്ന അവസ്ഥയിലാണ്. കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ മരണം അത്രയേറെ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ഇന്ന് റിലീസ് ചെയ്ത് മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിത വിയോഗം അതേസമയം ഏത് നിമിഷവും കര്‍ണാടകത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരാധകര്‍ അക്രമാസക്തരായേക്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു പുനീതിന്റെ മരണം. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ പുനീതിനെ സന്ദര്‍ശിക്കുകയും ചെയ്തു. സാന്‍ഡല്‍വുഡിലെ ഇ തിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. അപ്പു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. ആ ചിത്രത്തിന്റെ പേരില്‍ തന്നെ അദ്ദേഹം അറിപ്പെടുകയും ചെയ്തു. അതേസമയം വിക്രം ആശുപത്രിക്ക് മുന്നില്‍ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരത്തെ അവസാനമായി ഒരു നോക്കുകാണാനായി എത്തിയത്. കൂട്ടനിലവിളികളും പൊട്ടിക്കരച്ചിലുകളുമാണ് ആശുപത്രിക്ക് മുന്നല്‍ അരങ്ങേറിയത്.
ഒരുപാട് പേര്‍ക്ക് ജീവിക്കാനുള്ള പ്രചോദനം കൂടിയായിരുന്നു പുനീത്. നിലവില്‍ ശ്രീകണ്ഠീരവ് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചിരിക്കുകയാണ് പുനീതിന്റെ മൃതദേഹം. ആയിരങ്ങളാണ് വിലാപയാത്രയിലും പൊതുദര്‍ശനത്തിലുമാണ് പങ്കെടുത്തതാണ്. വന്‍ സുരക്ഷാക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം പുനീതിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്നാണ് വിവരം. ഒരുപാട് പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമയ്ക്ക് വലിയ നഷ്ടമാണ് പുനീതിന്റെ വിയോഗമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് കുറിച്ചു.
ഭാഷാഭേദമേന്യേ മറ്റ് ഭാഷകളിലെ താരങ്ങളുമായും വലിയ സൗഹൃദം പുനീത് രാജ്കുമാറിനുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ടൊവിനോയും മഹേഷ് ബാബുവും ചിരഞ്ജീവിയും അടക്കമുള്ളവര്‍ പുനീതിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബെട്ടഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ 1985ല്‍ പുനീതിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലബിച്ചിരുന്നു. ഈ ചിത്രത്തിലൂടെയാണ് അപ്പു എന്ന പേര് വന്നത്. കന്നഡ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും പുനീത് തന്നെയായിരുന്നു. അതേസമയം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്ന് വിക്രം ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.












Click it and Unblock the Notifications